Image

യുഎഇയില്‍ വീണ്ടും മഴയെത്തുന്നു: ആശങ്കപ്പെടേണ്ടതില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

Published on 22 April, 2024
യുഎഇയില്‍ വീണ്ടും മഴയെത്തുന്നു: ആശങ്കപ്പെടേണ്ടതില്ലെന്ന്  കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ദുബായ്: ഇടവേളക്ക് ശേഷം വീണ്ടും യുഎഇയിലേക്ക് മഴയെത്തുന്നു. കഴിഞ്ഞ ആഴ്ചയിലേതിന് സമാനമായി കനത്തമഴ പ്രതീക്ഷിക്കേണ്ടതില്ലെങ്കിലും മഴ ശക്തമാകും എന്ന് തന്നെയാണ് മുന്നറിയിപ്പ്.

അതേസമയം നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്.

കഴിഞ്ഞ ചൊവ്വാഴ്ച രാജ്യത്ത് റെക്കോഡ് മഴയാണ് പെയ്തത്.

തിങ്കളാഴ്ച വൈകുന്നേരം നേരിയതോ മിതമായതോ ആയ മഴയ്ക്കും അടുത്ത ദിവസം എമിറേറ്റ്സിന്റെ പ്രത്യേക പ്രദേശങ്ങളില്‍ അധിക മഴയ്ക്കും സാധ്യതയുണ്ടെങ്കിലും, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി ഖലീജ് ടൈംസിനോട് പറഞ്ഞു. ബുധനാഴ്ചയോടെ കാലാവസ്ഥാ മെച്ചപ്പെടുമെന്നും താപനിലയില്‍ അഞ്ച് മുതല്‍ ഏഴ് ഡിഗ്രി വരെ കുറയുമെന്നും പ്രതീക്ഷിക്കുന്നു.

ചെറിയ മഴയോ ചാറ്റല്‍മഴയോ ഉണ്ടാകാന്‍ സാധ്യതയുണ്ട്. മഴമേഘങ്ങള്‍ അബുദാബിയിലേക്ക് നീങ്ങുകയാണ് എന്നും അതിന്റെ ഫലമായി നേരിയ മഴ പെയ്യുമെന്നും എന്‍സിഎം അറിയിച്ചു.  ചൊവ്വാഴ്ച ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴ ലഭിക്കുമെന്നും ചില തീരപ്രദേശങ്ങളില്‍ തണുത്ത താപനിലയുണ്ടാകുമെന്നും എന്‍സിഎം മുന്നറിയിപ്പ് നല്‍കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക