Image

പതിനാലുകാരിയായ അതിജീവിതയ്ക്ക് ഗര്‍ഭഛിദ്രത്തിന് അനുമതി: പ്രത്യേക അധികാരം ഉപയോഗിച്ച് സുപ്രീംകോടതി

Published on 22 April, 2024
പതിനാലുകാരിയായ  അതിജീവിതയ്ക്ക്  ഗര്‍ഭഛിദ്രത്തിന് അനുമതി: പ്രത്യേക അധികാരം ഉപയോഗിച്ച് സുപ്രീംകോടതി

ന്യൂഡല്‍ഹി: ബലാത്സംഗത്തിന് ഇരയായ പതിനാലുകാരിയായ അതിജീവിതയ്ക്ക് ഗര്‍ഭഛിദ്രത്തിന് സുപ്രീംകോടതിയുടെ അനുമതി. ഭരണഘടനയുടെ 142-ാം അനുഛേദപ്രകാരമുള്ള പ്രത്യേക അധികാരം ഉപയോഗിച്ചാണ്, ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്‍റെ നേതൃത്വത്തിലുള്ള ബെഞ്ച് വിധി പറഞ്ഞത്.

30 ആഴ്ച പ്രായമായ ഗര്‍ഭം അലസിപ്പിക്കാനാണ് കോടതിയുടെ അനുമതി. 24 ആഴ്ച പിന്നിട്ടാൽ ഗര്‍ഭഛിദ്രം നടത്താന്‍ കോടതിയുടെ അമുനതി ആവശ്യമാണ്. ഗര്‍ഭഛിദ്രത്തിന് അനുമതി തേടി കുട്ടിയുടെ പിതാവ് നല്‍കിയ ഹര്‍ജി തള്ളിയ ബോംബെ ഹൈക്കോടതിയുടെ വിധിക്കെതിരെയാണ് ഇപ്പോൾ സുപ്രീംകോടതിയുടെ വിധി. ഇതൊരു അസാധാരണ കേസാണെന്നും ആശുപത്രി റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഗര്‍ഭഛിദ്രത്തിന് അനുമതി നൽകിയിരിക്കുന്നതെന്നും കോടതി അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക