Image

റെക്കോഡ് തകര്‍ച്ചയില്‍ ഇന്ത്യന്‍ രൂപ: കോളടിച്ച് പ്രവാസികൾ

Published on 19 April, 2024
റെക്കോഡ് തകര്‍ച്ചയില്‍ ഇന്ത്യന്‍ രൂപ: കോളടിച്ച് പ്രവാസികൾ

മുംബൈ: ആഗോള വിപണികളില്‍ ഇടിവ് തുടരുന്നതിനിടെ റെക്കോഡ് തകര്‍ച്ചയില്‍ ഇന്ത്യന്‍ രൂപ. ഇസ്‌റയേ ല്‍ ഇറാനില്‍ ആക്രമണം നടത്തിയെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ നിക്ഷേപകര്‍ സുരക്ഷിതമായ ആസ്തികള്‍ തേടി പോയതാണ് രൂപക്ക് തിരിച്ചടിയേറ്റത്. ഡോളറിനെതിരെ രൂപ 83.5550നാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. ഇതിന് മുമ്പ് 83.5475 ആയിരുന്നു രൂപയുടെ ഏറ്റവും കുറഞ്ഞ മൂല്യം. 83.5375 രൂപയിലായിരുന്നു ഇന്ത്യന്‍ കറന്‍സി കഴിഞ്ഞദിവസം വ്യപാരം അവസാനിപ്പിച്ചത്. യു.എസ് ഇക്വിറ്റി ഫ്യൂച്ചറുകളും ഏഷ്യന്‍ ഓഹരികള്‍ക്കും തകര്‍ച്ച നേരിടുകയാണ്.

അതേസമയം, രൂപയുടെ മൂല്യം ഇടിഞ്ഞത് നാട്ടിലേക്ക് പണമയക്കുന്ന വിദേശ ഇന്ത്യക്കാര്‍ക്ക് സന്തോഷം പകരുന്നതാണ്.

ഇന്ത്യന്‍ വിപണിയും ഇന്ന് താഴേക്കാണ്. ഗിഫ്റ്റ് നിഫ്റ്റി 21,800 ലെവലില്‍ വ്യാപാരം ചെയ്യുന്നു. 

ഇന്ത്യന്‍ ഓഹരി വിപണികള്‍ തുടര്‍ച്ചയായി നഷ്ടത്തിലേക്ക് വീഴുന്നതും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ വന്‍തോതില്‍ നിക്ഷേപം പിന്‍വലിക്കുന്നതും രൂപയുടെ തളര്‍ച്ചയുടെ ആക്കംകൂട്ടുന്നു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക