നിഗൂഢതയുടെ കഥയുമായി സിദ്ധാര്‍ത്ഥ് ഭരതന്റെ 'പറന്ന് പറന്ന് പറന്ന് ചെല്ലാൻ'
Published on 19 April, 2024
ഭ്രമയുഗത്തിനുശേഷം സിദ്ധാർത്ഥ് ഭരതന്റെ മറ്റൊരു ചിത്രം കൂടി റിലീസിന് ഒരുങ്ങുന്നു. 'പറന്ന് പറന്ന് പറന്ന് ചെല്ലാൻ' എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റർ ആണ് ഇപ്പോള്‍ അണിയറ പ്രവർത്തകർ പുറത്തു വിട്ടിരിക്കുന്നത്.
ജെ.എം. ഇൻഫോർട്ടെയ്ൻമെന്റ് നിർമ്മിക്കുന്ന ചിത്രത്തില്‍ ഉണ്ണി ലാലുവും സിദ്ധാർത്ഥ് ഭരതനും പ്രധാന വേഷത്തില്‍ എത്തുന്നു. ലുക്മാൻ നായക വേഷത്തില്‍ എത്തി 2021 ല്‍ പുറത്തിറങ്ങിയ 'No man's land' എന്ന ചിത്രത്തിന്റെയും നിരവധി പരസ്യ ചിത്രങ്ങളുടെയും സംവിധായകനായ ജിഷ്ണു ഹരീന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് വിഷ്ണുരാജ്.
മധു അമ്ബാട്ടാണ് ഛായാഗ്രഹണം. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- പ്രകാശ് ടി. ബാലകൃഷ്ണൻ. എഡിറ്റർ സി.ആർ. ശ്രീജിത്ത്.
സിനിമയുടെ കഥ നടക്കുന്നത് ഒരു പാലക്കാടൻ ഗ്രാമത്തിലാണ്. ഒരു വീട്ടില്‍ പൂജ നടക്കുന്ന ദിവസം അവിടുത്തെ കുടുംബാംഗങ്ങളെല്ലാം ഒത്തുകൂടുന്നു. ഇതേ ദിവസം തന്നെ ആ വീട്ടില്‍ നടക്കുന്ന സംഭവവികാസങ്ങളെ കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഹാസ്യത്തിന്റെ മേമ്ബടിയോടുകൂടി ഒരുങ്ങുന്ന ഒരു ഫാമിലി ഡ്രാമയാണിത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല