Image

ഇസ്രയേല്‍ വിട്ടുപോകണം : പൗരന്മാര്‍ക്ക് മുന്നറിയിപ്പുമായി ഓസ്‌ട്രേലിയ

Published on 19 April, 2024
ഇസ്രയേല്‍ വിട്ടുപോകണം : പൗരന്മാര്‍ക്ക് മുന്നറിയിപ്പുമായി ഓസ്‌ട്രേലിയ

കാൻബെറ: ഇറാനുമായും പലസ്തീനുമായും സംഘർഷം കനത്തതോടെ ഇസ്രയേലില്‍നിന്ന് പൗരൻമാരോട് തിരികെ വരാൻ ആവശ്യപ്പെട്ട് ആസ്ട്രേലിയ.

ഇസ്രയേലിലെ വിമാനത്താവളം എപ്പോള്‍ വേണമെങ്കിലും അടച്ചിടാൻ സാധ്യതയുണ്ടെന്നും ഇസ്രയേലിലും അധിനിവേശ പലസ്തീനിലുമുള്ള ആസ്‌ട്രേലിയക്കാർ ഉടൻ മടങ്ങണമെന്നും ആസ്‌ട്രേലിയ മുന്നറിയിപ്പ് നല്‍കി. സുരക്ഷിതത്വം കണക്കിലെടുത്ത് ഇസ്രായേലില്‍നിന്നും അധിനിവേശ ഫലസ്തീനില്‍നിന്നും ഉടൻ തിരികെ വരണമെന്നാണ് പൗരന്മാർക്ക് സർക്കാരിന്റെ ട്രാവല്‍ അഡ്വൈസ്.

തെല്‍അവീവിലെ ബെൻ ഗുറിയോണ്‍ അന്താരാഷ്ട്ര വിമാനത്താവളം സുരക്ഷാ ആശങ്കകള്‍ കാരണം ഏത് സമയത്തും താല്‍ക്കാലികമായി പ്രവർത്തനം നിർത്തിയേക്കും എന്നാണ് അറിയിപ്പില്‍ പറയുന്നത്. ഭീകരവാദ ഭീഷണി, സായുധ സംഘർഷം, ആഭ്യന്തര പ്രശ്നങ്ങള്‍ എന്നിവകാരണം സുരക്ഷാ സാഹചര്യം വഷളായതിനാല്‍ ഇസ്രായേലിലേക്കും അധിനിവേശ ഫലസ്തീൻ പ്രദേശങ്ങളിലേക്കും യാത്ര ചെയ്യുന്ന കാര്യം പുനഃപരിശോധിക്കണമെന്നും ഓസ്ട്രേലിയ ആവശ്യപ്പെട്ടു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക