കൊച്ചി: ചെമ്മീൻ കറി കഴിച്ചതിനെ തുടർന്ന് ശാരീരക അസ്വസ്ഥത നേരിട്ട യുവാവ് മരിച്ചു. നീറിക്കോട് കളത്തിപ്പറമ്ബില്‍ സിബിൻ ദാസ് (46 ) ആണ് മരിച്ചത്.
ബുധനാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം. ചെമ്മീൻ കറി കഴിച്ച ശേഷം ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടതോടെ വരാപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് ഇദ്ദേഹത്തെ കൊണ്ടുപോകുന്നതിനിടെയായിരുന്നു മരണം.
ആന്തരികാവയവങ്ങളുടെ സാംപിള്‍ പരിശോധനയ്ക്ക് അയച്ചതായി പോലീസ് പറഞ്ഞു. സംസ്കാരം നാളെ രാവിലെ പതിനൊന്ന് മണിക്ക് വീട്ടുവളപ്പില്‍. എൻജിൻ ഓയിലിന്റെ വിതരണക്കാരനായിരുന്നു സിബിൻ. ഭാര്യ സ്മിത ( മാള്‍ട്ടയില്‍ നഴ്സ്) മക്കള്‍ : പൃഥ്വി, പാർവണേന്ദു (ഇരുവരും മൂന്നാംക്ലാസ് വിദ്യാർഥികള്‍).
അതേ സമയം ഏതാനും ദിവസങ്ങള്‍ക്ക് മുമ്ബ് ചെമ്മീൻ കഴിച്ചതിനെ തുടർന്ന് ഉണ്ടായ അലർജിയെ തുടർന്ന് 20 കാരി മരിച്ചിരുന്നു. പാലക്കാട് സ്വദേശി നിഖിതയാണ് മരിച്ചത്. ഏപ്രില്‍ 6 ന് ചെമ്മീൻ കറി കഴിച്ച് യുവതിയുടെ ശരീരമാകെ ചൊറിഞ്ഞ് തടിച്ചതിന് പിന്നലെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
പിറ്റേന്ന് ശ്വാസതടസ്സം ഉണ്ടായചിനെ തുടർന്ന് തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി. ചികിത്സയിലിരിക്കെ ഞായറാഴ്ച രാത്രി 11 മണിയോടെയാണ് യുവതി മരിച്ചത്.