Image

'സ്വര്‍ഗീയ നാദം സംഗമം 2024' അറ്റ്‌ലാന്റയില്‍ ആഗസ്‌റ് 2 3 4 തീയതികളില്‍

പി.പി.ചെറിയാന്‍ Published on 19 April, 2024
'സ്വര്‍ഗീയ നാദം സംഗമം 2024' അറ്റ്‌ലാന്റയില്‍ ആഗസ്‌റ് 2 3 4 തീയതികളില്‍

അറ്റ്‌ലാന്റ : അറ്റ്‌ലാന്റ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വര്‍ഗീയ നാദം എന്ന ക്രിസ്ത്യന്‍ ഡിവോഷണല്‍ ലൈവ് സൂം പ്രോഗ്രാമിന്റെ  ആഭിമുഖ്യത്തില്‍ സ്വര്‍ഗീയ നാദം സംഗമം 2024 സംഘടിപ്പിക്കുന്നു.

അമേരിക്കയില്‍ ആദ്യമായി ക്രിസ്തീയ പാട്ടുകാരുടെയും പാട്ടിനോടും അഭിരുചിയുള്ള  ആളുകളുടെയും  മൂന്നുദിവസം നീണ്ടുനില്‍ക്കുന്ന സംഗമം  2024 ആഗസ്റ്റ് മാസം 2 3 4 തീയതികളില്‍ ജോര്‍ജിയയിലെ ക്യാമ്പ് അടുത്തുള്ള ക്യാമ്പ് ജോണ്‍ ഹോപ്പ് സെന്ററില്‍ വച്ച് *Camp John Hope FFA-FCCLA Center)നടത്തപ്പെടുന്നത്  വിവിധ ആത്മീയ നേതാക്കളോടൊപ്പം വേള്‍ഡ് പ്ലീസ് മിഷന്‍ ചെയര്‍മാനും പ്രശസ്ത സംഗീതജ്ഞനുമായ ഡോക്ടര്‍ സണ്ണി സ്റ്റീഫന്‍ പ്രോഗ്രാമിന് നേതൃത്വം നല്‍കുന്നു അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി പേര്‍ പങ്കെടുക്കുന്ന പ്രസ്തുത കൂട്ടായ്മയിലേക്ക് എല്ലാവരെയും താല്‍പര്യപൂര്‍വം  ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു  
വിശദ വിവരങ്ങള്‍ക്ക് സംഗമം ജിമെയില്‍ ഡോട്ട് കോം എന്ന വെബ്‌സൈറ്റില്‍ ബന്ധപ്പെടുക.

സണ്ണി പറ വനേത് -678 866 5336
തോമസ് ജേക്കബ് -   631 747 7862

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക