Image

സിബി മാത്യുവിന്റെ പിതാവ് കെ കെ മാത്യൂസ് അന്തരിച്ചു

പി പി ചെറിയാന്‍ Published on 19 April, 2024
സിബി മാത്യുവിന്റെ പിതാവ് കെ കെ മാത്യൂസ് അന്തരിച്ചു

ഡാളസ്/ തിരുവനന്തപുരം : കായംകുളം കൊച്ചാലുംമൂട് കെ കെ മാത്യൂസ് (84) ഏപ്രില്‍ 19 വെള്ളിയാഴ്ച രാവിലെ  നിര്യാതനായി. സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച (മെക്കിനി, ഡാളസ്) മുന്‍ സെക്രട്ടറി സിബി മാത്യുവിന്റെ പിതാവാണു പരേതന്‍.

ഭാര്യ:  ലീലാമ്മ മാത്യു കല്ലൂപ്പാറ അടങ്ങാപുറം  കുടുംബാംഗമാണ്.


മക്കള്‍ :              സിബി മാത്യു- മറിയാമ്മ മാത്യു (ഡാലസ്)
                            എബി മാത്യു - മേരി മാത്യു (ചെന്നൈ )
                            സൂസന്‍ മാത്യു- ശ്രീനിവാസ് (തിരുവനന്തപുരം)
കൊച്ചുമക്കള്‍: ശില്പ ,ഈഥന്‍  ക്രിസ്റ്റണ്‍  ആര്യന്‍ , അതിഥി

സിബി  മാത്യൂവിന്റെ പിതാവിന്റെ വിയോഗത്തില്‍ സെന്റ്  പോള്‍സ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച വികാരി വെരി റവ രാജു ഡാനിയേല്‍ കോര്‍ എപ്പിസ്‌കോപ്പ അനുശോചിച്ചു.

സംസ്‌കാരം പിന്നീട്
കൂടുതല്‍ വിവരങ്ങള്‍ക്ക് സിബിമാത്യു 469 734 7435 ..

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക