Image

ഇസ്രയേൽ ആക്രമിച്ചത് ഇറാന്റെ ആണവ  നഗരം; ഏറെ ഉള്ളിലേക്ക് എത്തിയ ആക്രമണം (പിപിഎം) 

Published on 19 April, 2024
ഇസ്രയേൽ ആക്രമിച്ചത് ഇറാന്റെ ആണവ  നഗരം; ഏറെ ഉള്ളിലേക്ക് എത്തിയ ആക്രമണം (പിപിഎം) 

വ്യാഴാഴ്ച്ച രാത്രി ഇസ്രയേൽ ഇറാനിൽ ആക്രമണം നടത്തിയ പശ്ചിമ ഇറാനിലെ ഇസ്ഫഹാൻ നഗരം ഷിയാ രാഷ്ട്രത്തിന്റെ ആണവ പരിപാടികളുടെ ഒരു കേന്ദ്രമാണെന്നു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇസ്രയേലിൽ എവിടെ നിന്നാണ് മുന്നൂറോളം മിസൈലുകളും ഡ്രോണുകളും വിക്ഷേപിച്ചതെന്നു വ്യക്തമല്ലെങ്കിലും അവ ഇറാന്റെ ഉള്ളിലേക്കു ദീർഘ ദൂരം സഞ്ചരിച്ചുവെന്നാണ് നിഗമനം. അണുശക്തി ഗവേഷണ കേന്ദ്രവും ഖാത്തമി വ്യോമസേനാ താവളവും സ്ഥിതി ചെയ്യുന്ന നഗരം ജറുസലേമിൽ നിന്നു 2,000 കിലോമീറ്റർ അകലെയാണ്. 

ആണവ ആവശ്യങ്ങൾക്കു സമ്പുഷ്ട യുറേനിയം തയാറാക്കുന്ന നാറ്റൻസ് നഗരം ഇസ്ഫഹാന് സമീപമാണ്. 

ഇസ്ഫഹാനിൽ സ്ഫോടനം കേട്ടുവെന്നു ഇറാൻ പറഞ്ഞു. എന്നാൽ അത് ആക്രമണമാണോ എന്നവർ സ്ഥിരീകരിച്ചില്ല. 

ഇറാനിലേക്കുള്ള വിമാനങ്ങൾ വെള്ളിയാഴ്ച രാവിലെ വഴിതിരിച്ചു വിട്ടുവെന്നു ഇറാന്റെ ഫാർസ് ന്യൂസ് ഏജൻസി സ്ഥിരീകരിക്കുന്നുണ്ട്. ടെഹ്‌റാൻ, ഇസ്ഫഹാൻ, ഷിറാസ് എന്നിവിടങ്ങളിൽ വിമാനത്താവളങ്ങൾ അടച്ചു. 

ആളപായം ഒന്നും ഉണ്ടായിട്ടില്ല. 

ഇറാനു നേരെ 24-48 മണിക്കൂറിനകം തിരിച്ചടിക്കുമെന്നു ഇസ്രയേൽ ബൈഡൻ ഭരണകൂടത്തെ അറിയിച്ചതായി യുഎസ് ഉദ്യോഗസ്ഥന്മാർ വ്യാഴാഴ്ച രാവിലെ പറഞ്ഞിരുന്നു. 

Israel targeted Iran nuke sites 

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക