മലയാളി പ്രേക്ഷകർക്ക് മികവുറ്റ സിനിമകള്‍ സമ്മാനിച്ചിട്ടുള്ള മെറിലാൻഡ് സിനിമാസ് നിർമ്മിച്ചിരിക്കുന്ന ചിത്രം വേണു, മുരളി എന്ന രണ്ട് ആത്മാർത്ഥ സുഹൃത്തുക്കളുടെ സൗഹൃദവും സിനിമ എന്ന സ്വപ്നവുമാണ് പ്രേക്ഷകർക്ക് മുന്നില്‍ അവതരിപ്പിക്കുന്നത്. ധ്യാൻ ശ്രീനിവാസനും പ്രണവ് മോഹൻലാലുമാണ് ചിത്രത്തില്‍ നായകന്മാരായി എത്തുന്നത്.
വിനീത് ശ്രീനിവാസൻ തന്നെ തിരക്കഥ ഒരുക്കുന്ന ചിത്രത്തില്‍ പ്രണവിനും ധ്യാനിനുമൊപ്പം നിവിൻ പോളിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. വമ്ബൻ കൈയ്യടികളാണ് നിവിൻ്റെ കഥാപാത്രത്തിന് ലഭിച്ചുക്കൊണ്ടിരിക്കുന്നത്. അജു വർഗീസ്, കല്യാണി പ്രിയദർശൻ, ബേസില്‍ ജോസഫ്, വിനീത് ശ്രീനിവാസൻ, നീരജ് മാധവ്, നീത പിള്ളൈ, അർജുൻ ലാല്‍, അശ്വത് ലാല്‍, കലേഷ് രാംനാഥ്, ഷാൻ റഹ്മാൻ എന്നിങ്ങനെ ഒരു വലിയ താരനിര തന്നെയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.