Image

ആള്‍ക്കൂട്ടക്കൊലപാതകം: സംസ്ഥാനങ്ങള്‍ എന്തു നടപടി സ്വീകരിച്ചെന്ന് സുപ്രീംകോടതി

Published on 17 April, 2024
ആള്‍ക്കൂട്ടക്കൊലപാതകം: സംസ്ഥാനങ്ങള്‍ എന്തു നടപടി സ്വീകരിച്ചെന്ന്    സുപ്രീംകോടതി
ന്യൂഡല്‍ഹി: ആള്‍ക്കൂട്ടക്കൊലപാതകക്കേസുകള്‍ തടയാൻ സംസ്ഥാനങ്ങള്‍ എന്തു നടപടി സ്വീകരിച്ചെന്ന് സുപ്രീംകോടതി. നാഷണല്‍ ഫെഡറേഷൻ ഓഫ് ഇന്ത്യൻ വുമണ്‍ (എൻഎഫ്‌ഐഡബ്ല്യു) സമർപ്പിച്ച പൊതുതാത്പര്യ ഹർജി പരിഗണിക്കവേയാണ് സുപ്രീംകോടതിയുടെ പ്രതികരണം.
 
നിലവില്‍ മധ്യപ്രദേശ്, ഹരിയാന സംസ്ഥാനങ്ങള്‍ മാത്രമാണ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. മറ്റു സംസ്ഥാനങ്ങള്‍ ആറ് ആഴ്ചയ്ക്കുള്ളില്‍ റിപ്പോർട്ട് സമർപ്പിക്കണമെന്ന് ജസ്റ്റീസുമാരായ ബി.ആർ. ഗവായി, അരവിന്ദ് കുമാർ, സന്ദീപ് മേത്ത എന്നിവരുള്‍പ്പെട്ട ബെഞ്ച് പറഞ്ഞു.

ആള്‍ക്കൂട്ടക്കൊലപാതകങ്ങളെ സാധാരണ കൊലപാതകമായി ചിത്രീകരിക്കുന്നത് എന്താണെന്നും തെഹ്സീൻ പൂനവാല കേസില്‍ സുപ്രീംകോടതി പുറപ്പെടുവിച്ച മാർഗനിർദേശം മറികടക്കാൻ സംസ്ഥാനങ്ങള്‍ ശ്രമിക്കുന്നതായും എൻഎഫ്‌ഐഡബ്ല്യുവിനു വേണ്ടി ഹാജരായ അഭിഭാഷകൻ നിസാം പാഷ പറഞ്ഞു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക