Image

ആറു വയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസ്; ജാമ്യാപേക്ഷയുമായി അനുപമ

Published on 17 April, 2024
ആറു വയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസ്; ജാമ്യാപേക്ഷയുമായി അനുപമ

കൊട്ടാരക്കര: ഓയൂര്‍ നിന്നും ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ കേസിലെ മൂന്നാം പ്രതി പി.അനുപമ കൊല്ലം അഡീഷനല്‍ സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. ഇന്നലെയാണ് അഡ്വ. പ്രഭു വിജയകുമാര്‍ മുഖേന ജാമ്യാപേക്ഷ നല്‍കിയത്. കേസില്‍ ആദ്യമായാണ് പ്രതികളുടെ ഭാഗത്ത് നിന്നു ജാമ്യാപേക്ഷ നല്‍കുന്നത്. കേസില്‍ ചാത്തന്നൂര്‍ മാമ്പള്ളിക്കുന്നം കവിതാരാജില്‍ കെ.ആര്‍.പത്മകുമാര്‍(51), ഭാര്യ എം.ആര്‍.അനിതാകുമാരി(39), മകള്‍ പി.അനുപമ(21) എന്നിവരാണ് പ്രതികള്‍.

വിദ്യാര്‍ഥിയായ അനുപമയുടെ പഠനം തുടരാന്‍ ജാമ്യം നല്‍കണമെന്നാണ് ആവശ്യം. മോചനദ്രവ്യം നേടാന്‍ കഴിഞ്ഞ നവംബര്‍ 27ന് വൈകിട്ട് നാലരയോടെ ഓയൂരില്‍ നിന്നും ആറു വയസ്സുകാരിയെ കാറില്‍ കടത്തി കൊണ്ടു പോയി തടങ്കലില്‍ പാര്‍പ്പിച്ചെന്ന് ആരോപിച്ച് പൂയപ്പള്ളി പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസില്‍ മൂവരും ജയിലിലാണ്. കുട്ടിയെ കൊല്ലത്തെ പൊതുസ്ഥലത്ത് ഉപേക്ഷിച്ച് കാറില്‍ തമിഴ്‌നാട്ടിലേക്ക് കടന്ന പ്രതികളെ ഡിസംബര്‍ 2ന് അറസ്റ്റ് ചെയ്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക