Image

രാജ്യത്ത് മോദി തരംഗമില്ലെന്ന് ബിജെപി സ്ഥാനാര്‍ത്ഥി: നവ്നീത് റാണയുടെ പ്രസംഗം വൈറല്‍

Published on 17 April, 2024
രാജ്യത്ത് മോദി തരംഗമില്ലെന്ന് ബിജെപി സ്ഥാനാര്‍ത്ഥി: നവ്നീത് റാണയുടെ പ്രസംഗം വൈറല്‍

മുംബൈ: രാജ്യത്ത്  മോദി തരംഗം ആഞ്ഞടിക്കുകയാണെന്ന ബിജെപിയുടെ അവകാശവാദത്തെ  സ്വന്തം സ്ഥാനാർത്ഥികള്‍ തന്നെ തിരുത്തി പറയുകയാണ് .

മഹാരാഷ്ടയിലെ അമരാവതി ലോക്സഭ മണ്ഡലത്തില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാർത്ഥി നവ്നീത് റാണയുടെ തുറന്നുപറച്ചിൽ ഇപ്പോൾ വൈറലാണ് . പാർട്ടി പ്രവർത്തകർ മാത്രമുള്ള യോഗത്തിൽ  നവ്നീത്  നടത്തിയ തുറന്നുപറച്ചിലിന്‍റെ വീഡിയോ രാഷ്ടീയ എതിരാളികള്‍ വൈറലാക്കി.

https://twitter.com/i/status/1780228718247502242

വീഡിയോ വൈറലായ തോടെ ബിജെപിക്ക് ന്യായവാദങ്ങളില്ലാതായി. സ്വന്തം പാർട്ടിക്കാർക്കു പോലും മോദിയില്‍ വിശ്വാസമില്ലാതായി എന്നാണ് പ്രതിപക്ഷത്തിന്‍റെ പ്രചരണം. റാണ പറഞ്ഞത് പരമാർത്ഥമാണെന്നും ഇന്ത്യാ മുന്നണി അധികാരത്തില്‍ വരുമെന്നും ശിവസേന (ഉദ്ധവ് ) നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു.

നടിയായ നവനീത്റാണ അമരാവതിയില്‍ കടുത്ത മത്സരമാണ് നേരിടുന്നത്. മാധ്യമ പ്രവർത്തകരെ ഒഴിവാക്കി പാർട്ടി പ്രവർത്തകരോടായി നടത്തിയ പ്രസംഗം വലിയ തലവേദനയായി മാറി. "ഈ തിരഞ്ഞെടുപ്പിനെ ഗ്രാമ പഞ്ചായത്ത് തിരഞ്ഞെടുപ്പെന്ന പോലെ കണക്കാക്കി നമ്മള്‍ സജീവമാകണം. മോദി തരംഗമുണ്ടെന്ന മിഥ്യാബോധവുമായി വീട്ടില്‍ കുത്തിയിരിക്കരുത് . കഴിഞ്ഞ തവണ മോദി തരംഗമുണ്ടായിട്ടും താൻ സ്വതന്ത്ര സ്ഥാനാർത്ഥിയായി വിജയിച്ചു" വെന്നും അവർ പറഞ്ഞു. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്ബാണ് റാണ ബിജെപിയില്‍ ചേർന്നത്.

നവ് നീത് പറഞ്ഞത് പരമാർത്ഥമാണ്. രാജ്യത്തൊരിടത്തും മോദി തരംഗമില്ല. ബിജെപിയെ ജനങ്ങള്‍ വെറുത്തു തുടങ്ങിയെന്നാണ് എൻസിപി , ശിവസേന, കോണ്‍ഗ്രസ് സഖ്യനേതാക്കള്‍ പറയുന്നത്. പരാജയഭീതി മണത്തിട്ടാണ് പ്രതിപക്ഷ പാർട്ടികളിലെ അഴിമതിക്കാരെ ചാക്കിട്ട് ബി ജെപി പാളയത്തിലേക്ക് കൊണ്ടു പോകുന്നതെന്ന് എൻസിപി ( പവാർ ) നേതാവ് മഹേഷ് തപാസെ പറഞ്ഞു.

നവ്നീത് റാണക്ക് പാർടി ടിക്കറ്റ് നല്‍കിയതില്‍ മണ്ഡലത്തില്‍ കടുത്ത എതിർപ്പ് നിലനില്‍ക്കുമ്ബോഴാണ് അവരുടെ ഈ തുറന്നുപറച്ചില്‍. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക