Image

ബലാല്‍സംഗ കേസുകളില്‍ പ്രതിയായ സിഐ മരിച്ച നിലയില്‍

Published on 17 April, 2024
ബലാല്‍സംഗ കേസുകളില്‍ പ്രതിയായ സിഐ മരിച്ച നിലയില്‍

റണാകുളം : ബലാല്‍സംഗ കേസുകളില്‍ പ്രതിയായ പോലീസ് ഉദ്യോഗസ്ഥന്‍ തൂങ്ങി മരിച്ച നിലയില്‍. മലയിന്‍കീഴ് മുന്‍ സിഐ എംവി സെജുവിനെയാണ് കൊച്ചിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

അംബേദ്കര്‍ സ്റ്റേഡിയത്തിന് പരിസരത്തെ മരത്തിലാണ് സൈജുവിനെ തൂങ്ങിമരിച്ചത്. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടത്. നെടുമങ്ങാട് സ്വദേശിയാണ്.

മൂന്ന് ബലാല്‍സംഗമടക്കം നിരവധി കേസുകളില്‍ പ്രതിയായിരുന്നു സൈജു. ബലാത്സംഗ കേസില്‍ ജാമ്യം നേടിയത് ഹൈക്കോടതി റദ്ദാക്കിയിരുന്നു. വ്യാജരേഖകള്‍ നല്‍കിയാണ് ജാമ്യം നേടിയതെന്ന് കണ്ടെത്തിയാണ് ജാമ്യം റദ്ദാക്കിയത്. ഇതിന് പിന്നാലെ നിലവില്‍ കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം അറസ്റ്റിനായുള്ള വ്യാപക പരിശോധനയിലായിരുന്നു.

മലയിന്‍കീഴ് സിഐയായിരിക്കെയാണ് സൈജുവിനെതിരെ വനിതാ ഡോക്ടറും മറ്റൊരു യുവതിയും പീഡന പരാതി നല്‍കിയത്. വനിതാ ഡോക്ടറെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയായിരുന്നു. പണം തട്ടിയെടുത്തതായും പരാതിയുണ്ട്. ഇത് ചോദ്യം ചെയ്തപ്പോള്‍ കൊല്ലുമെന്ന് ഭീക്ഷണിപ്പെടുത്തിയതായും പരാതിയില്‍ ആരോപിച്ചിരുന്നു. വിദേശത്തായിരുന്ന വനിതാ ഡോക്ടര്‍ വാടകയ്ക്ക നല്‍കിയ കടമുറി ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് സൈജുവിനെ സമീപിക്കുന്നത്. അന്ന് മലയിന്‍കീഴ് എസ്‌ഐയായിരുന്ന സൈജു ഈ പരിചയം മുതലാക്കി യുവതിയെ പലതവണ പീഡിപ്പിക്കുകയായിരുന്നു. കൊല്ലത്തെ ബാങ്കിലെ നിക്ഷേപം പിന്‍വലിപ്പിച്ച്‌ മറ്റൊരു ബാങ്കില്‍ നിക്ഷേപിക്കുകയും അതിന്റെ നോമിനിയായി സൈജുവിന്റെ പേര് വയ്പ്പിക്കുകയും ചെയ്തു. നിരന്തരം വധഭീഷണി തുടര്‍ന്നതോടെയാണ് യുവതി ഡിജിപിക്ക് പരാതി നല്‍കിയത്. ഇതിനു പിന്നാലെ സൈജുവിന്റെ ഭാര്യ ഡോക്ടര്‍ക്കെതിരേയും പരാതി നല്‍കിയിരുന്നു.

കേരള പോലീസ് അസോസിയേഷന്‍ നേതാവായിരുന്നു സൈജു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക