ഏപ്രില്‍ 15 ന് ചിത്രം തിയേറ്ററുകളില്‍ നിന്ന് 1.19 കോടി രൂപ നേടി. ഇതോടെ ഇന്ത്യയിലെ ആകെ കളക്ഷന്‍ 74.94 കോടി രൂപയായി.
മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലാണ് ചിത്രം ആദ്യം റിലീസ് ചെയ്തത്. ഇപ്പോള്‍, പത്തൊന്‍പത് ദിവസങ്ങള്‍ക്ക് ശേഷം, മൂന്നാം തിങ്കളാഴ്ച തിയേറ്ററുകളില്‍ 44.65 ശതമാനം ഒക്യുപന്‍സി നേടാനായി.
2024 ല്‍ ഏറ്റവും കൂടുതല്‍ ഓപ്പണിങ് കളക്ഷന്‍ നേടിയ മലയാള ചിത്രമായി ആടുജീവിതം മാറിക്കഴിഞ്ഞു.മോഹന്‍ലാല്‍ ചിത്രം മലൈക്കോട്ടൈ വാലിബന് കേരള ബോക്സ് ഓഫീസില്‍ 5.85 കോടി ആയിരുന്നു നേടിയത്. ഇത് പൃഥ്വിരാജിന്റെ ആടുജീവിതം തകര്‍ത്തു.