Image

മൂന്നാറില്‍ കാട്ടാനക്കൂട്ടം വിനോദസഞ്ചാരികളുടെ കാറുകള്‍ തകര്‍ത്തു

Published on 16 April, 2024
മൂന്നാറില്‍ കാട്ടാനക്കൂട്ടം വിനോദസഞ്ചാരികളുടെ കാറുകള്‍ തകര്‍ത്തു

മൂന്നാറില്‍ വിനോദസഞ്ചാരികളുടെ കാറുകള്‍ തകര്‍ത്ത് കാട്ടാനക്കൂട്ടം. മാട്ടുപ്പെട്ടി ഫാക്ടറിക്ക് സമീപം നിര്‍ത്തിയിട്ടിരിക്കുന്ന രണ്ട് കാറുകളുടെയും മുകള്‍ ഭാഗവും സൈഡിലെ ഗ്ലാസുകളും കാട്ടാനക്കൂട്ടം പൊട്ടിച്ചു. 

 ഇന്നു പുലർ‌ച്ചെയാണ് സംഭവം നടന്നത്. വനവകുപ്പ് സംഘം സ്ഥലത്തെത്തി, ആക്രമണത്തിനു ശേഷം പ്രദേശത്ത് നിലയുറപ്പിച്ചിരുന്ന കാട്ടാനക്കൂട്ടത്തെ സമീപത്തുള്ള വനത്തിലേക്ക് തുരത്തി. പ്രദേശത്ത് ആനകളുടെ ശല്യം രൂക്ഷമെന്ന് പ്രദേശവാസികള്‍ പറഞ്ഞു. അവധി ദിവസമായതിനാല്‍ ഒട്ടേറെ വിനോദ സഞ്ചാരികള്‍ മൂന്നാറില്‍ എത്തുന്നുണ്ട്. 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക