Image

ഡാലസ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളി പെരുന്നാള്‍ ഭക്തിനിര്‍ഭരമായി കൊണ്ടാാടി

ഏബ്രഹാം തോമസ് Published on 16 April, 2024
ഡാലസ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളി പെരുന്നാള്‍ ഭക്തിനിര്‍ഭരമായി കൊണ്ടാാടി

ഡാലസ്: ഡാലസ് മലങ്കര ഓര്‍ത്തഡോക്‌സ് പള്ളി പെരുന്നാള്‍ ഡാലസ്/ഫോര്‍ട്ടുവര്‍ത്തു നഗര സമൂഹത്തിലെ ഒരു വലിയ വിശ്വാസ സമൂഹത്തിന്റെ സാന്നിധ്യത്തില്‍ ഏപ്രില്‍ 6, 7 തീയതികളില്‍ പൂര്‍വാധികം ഗംഭീരമായി കൊണ്ടാടി.

ന്യൂ ഡല്‍ഹി സെന്റ് സ്റ്റീവന്‍സ് കോളേജിലെ ഇംഗ്ലീഷ് വിഭാഗം മേധാവി റെവ. ഫാ. ഡോക്ടര്‍ റെനീഷ് ഗീവര്‍ഗീസ് എബ്രഹാം ഡാലസ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ നടത്തിയ കഷ്ട അനുഭവ ആഴ്ചയിലെ പരിപാടികളിലും പ്രാര്‍ത്ഥനകളിലും മുഖ്യ അതിഥിയും പ്രധാന കാര്മികനുമായി പങ്കെടുത്തിരുന്നു. പെരുനാള്‍ പരിപാടികളിലും വിശുദ്ധ കുര്‍ബാനയിലും അദ്ദേഹം പ്രധാന കാര്‍മികനായി.

6 ന് ശനിയാഴ്ച വൈകുന്നേരം 6 മണി മുതല്‍ സന്ധ്യ പ്രാര്‍ത്ഥനയും പുതിയതായി കോര്‍ എപ്പിസ്‌കോപ്പ മാരായി നിയമിതരായ വെരി റെവ. ജോണ്‍ കുന്നത്തുശ്ശേരില്‍, കെജി ഫിലിപ്പോസ്, സിജി തോമസ് എന്നിവരെ അനുമോദിക്കല്‍ ചടങ്ങും നടന്നു.  വികാരി റെവ. ഫാദര്‍ തമ്പാന്‍ വര്ഗീസ് ഏവരേയും സ്വാഗതം ചെയ്തു. കണ്‍വെന്‍ഷന്‍ ഗാനങ്ങള്‍ക്ക് ശേഷം റെവ. ഫാദര്‍ ഡോക്ടര്‍ റെനീഷ് ഗീവര്ഗീസ് എബ്രഹാം ധ്യാന പ്രഭാഷണം നടത്തി. ഇംഗ്ലീഷിലും മലയാളത്തിലും നടത്തിയ അച്ഛന്റെ പ്രസംഗം രണ്ടു തലമുറകള്‍ക്കും പ്രയോജനകരമായി. റാസയ്ക്കും ആശിര്‍വാദത്തിനും അത്താഴവിരുന്നിനും ശേഷം ശനിയാഴ്ചത്തെ പരിപാടികള്‍ സമാപിച്ചു.
ഞായറാഴ്ച രാവിലെ 8.30 നു പ്രഭാത നമസ്‌കാരം ആരംഭിച്ചു.
പ്രഭാത പ്രാര്‍ത്ഥനയിലും  വിശുദ്ധ കുര്‍ബാനയിലും
 ഫാദര്‍ ഡോക്ടര്‍ റെനീഷ് ഗീവര്‍ഗീസ് എബ്രഹാം മുഖ്യ കാര്‍മ്മികനും ഫാദര്‍ തമ്പാന്‍ വര്‍ഗീസ് സഹ കാര്‍മ്മികനും ആയിരുന്നു. റാസയോടും ആശീര്‍വാദത്തോടും പെരുന്നാള്‍ സദ്യയോടും ഈ വര്‍ഷത്തെ പെരുന്നാള്‍ ആഘോഷങ്ങള്‍ സമാപിച്ചു.

പുതിയതായി നിയോഗിക്കപ്പെട്ട കോര്‍ എപ്പിസ്‌കൊപ്പാമാരെ കൂടാതെ വെരി റെവ. രാജു ഡാനിയേല്‍ കോര്‍ എപ്പിസ്‌കോപ്പ, ഭദ്രാസനത്തിലെ മറ്റു വൈദികര്‍ എന്നിവരുടെ പ്രാര്‍ത്ഥനാനിര്‍ഭരമായ സാന്നിധ്യം പെരുന്നാള്‍ ആഘോഷങ്ങളുടെ എല്ലാ പരിപാടികളിലും ഉണ്ടായിരുന്നു.
പെരുന്നാളിന്റെ വിജയകരമായ നടത്തിപ്പിന് വികാരി റെവ. ഫാദര്‍ തമ്പാന്‍ വര്ഗീസ്, ട്രുസ്ടീ ടിജോ ജോയ്, സെക്രട്ടറി ഷാനു ജോണ്‍, മറ്റു കമ്മിറ്റി അംഗങ്ങള്‍, ഇടവകഅംഗങ്ങളും കുടുംബാംഗങ്ങളും, എല്ലാവരും  സജീവമായി പ്രവര്‍ത്തിച്ചു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക