Image

ദൈവങ്ങളുടെ പേരില്‍ വോട്ട് ചോദിച്ചു:തെരഞ്ഞെടുപ്പില്‍നിന്ന് പ്രധാനമന്ത്രി മോദിയെ അയോഗ്യനാക്കണം; ആനന്ദ് എസ്. ജോന്ദാലെ ഹൈക്കോടതിയില്‍

Published on 15 April, 2024
ദൈവങ്ങളുടെ പേരില്‍ വോട്ട് ചോദിച്ചു:തെരഞ്ഞെടുപ്പില്‍നിന്ന് പ്രധാനമന്ത്രി  മോദിയെ അയോഗ്യനാക്കണം; ആനന്ദ് എസ്. ജോന്ദാലെ ഹൈക്കോടതിയില്‍

ല്‍ഹി: തെരഞ്ഞെടുപ്പില്‍നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി. ആരാധനാലയങ്ങളുടെയും ദൈവങ്ങളുടെയും പേരില്‍ വോട്ട് ചോദിച്ചെന്ന് ചൂണ്ടിക്കാട്ടി ആനന്ദ് എസ്.

ജോന്ദാലെ എന്ന അഭിഭാഷകൻ ഡല്‍ഹി ഹൈകോടതിയിലാണ് ഹർജി നല്‍കിയത്.

മോദിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗങ്ങള്‍ വോട്ടർമാർക്കിടയില്‍ മതപരമായും ജാതീയമായും വിദ്വേഷം സൃഷ്ടിക്കുന്നതാണെന്ന് ഹരജിയില്‍ പറയുന്നു. ഏപ്രില്‍ ഒൻപതിന് ഉത്തർപ്രദേശിലെ തെരഞ്ഞെടുപ്പ് റാലിയില്‍ നടത്തിയ പ്രസംഗം ഹരജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

പ്രധാനമന്ത്രി ഹിന്ദു, സിഖ് ദൈവങ്ങളുടെയും ആരാധനാലയങ്ങളുടെയും പേരില്‍ വോട്ട് തേടുക മാത്രമല്ല, എതിർ രാഷ്ട്രീയ പാർട്ടികള്‍ക്കും മുസ്‌ലിംകള്‍ക്കും എതിരെ അഭിപ്രായം പറയുകയും ചെയ്യുന്നുവെന്നും ഹരജിയില്‍ പറയുന്നു. അതിനാല്‍, ജനപ്രാതിനിധ്യ നിയമപ്രകാരം പ്രധാനമന്ത്രിയെ ആറ് വർഷത്തേക്ക് തെരഞ്ഞെടുപ്പില്‍നിന്ന് അയോഗ്യനാക്കാൻ തെരഞ്ഞെടുപ്പ് കമീഷനോട് നിർദേശിക്കണമെന്ന് ഹരജിയില്‍ ആവശ്യപ്പെടുന്നു.

Join WhatsApp News
വീക്ഷണം കുട്ടപ്പൻ 2024-04-15 17:33:02
ഇയാൾ തന്നെ ഒരു ആൾ ദൈവം ആയി ജനങ്ങളെ തമ്മിൽ ഭിന്നിപ്പിച്ചു രാജ്യത്തുടനീളം നടന്നു വോട്ടു തെണ്ടി ക്കൊണ്ടിരികയല്ലേ? രാഹുൽ ഗാന്ധിയോ മറ്റു പ്രതിപക്ഷ പാർട്ടികളോ വാ തുറന്നാൽ അവർക്കെതിരെ കേസും കോടതിയെ ഉപയോഗിച്ചു അവർക്കു ജയിൽ വാസവും!
TruthKuttappan 2024-04-16 15:42:29
He is the savior for some Hindus mostly in North that is OK but he is annihilating his political opponent by ED and this fact is accepted by many including righteous Hindus . Pretty much same thing is doing by our Democrat leaders now in US . The worst thing is, because the courts are biased their judgments are mostly on the wrong side. This is a dangerous movement which can destroy our democratic system.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക