Image

മൂന്നാം ഇന്നിങ്‌സിലും മോദി നേടും, ബി.ജെ.പി സ്ഥാനിര്‍ത്ഥികൾക്ക്​ വോട്ട് തേടി നടി ശോഭന

Published on 15 April, 2024
മൂന്നാം ഇന്നിങ്‌സിലും മോദി നേടും, ബി.ജെ.പി സ്ഥാനിര്‍ത്ഥികൾക്ക്​  വോട്ട് തേടി നടി ശോഭന

തിരുവനന്തപുരം: ബി.ജെ.പി സ്ഥാനാർഥികൾക്ക്​ വോട്ടു തേടിയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം വേദി പങ്കിട്ടും നടി ശോഭന. കാട്ടാക്കട ക്രിസ്ത്യൻ കോളജിൽ നടന്ന ബി.ജെ.പി കൺവെൻഷനിലാണ്​ ശോഭനയെത്തിയത്. മോദി അസാധ്യമായതെല്ലാം സാധ്യമാക്കിയിട്ടുണ്ട്. അതുകൊണ്ടാണ് അദ്ദേഹം ഒന്നാം ഇന്നിങ്സ് പൂർത്തിയാക്കി രണ്ടാം ഇന്നിങ്സിലും അധികാരത്തിലെത്തിയത്​ -ശോഭന പറഞ്ഞു.

ഇതാം മൂന്നാം ഇന്നിങ്സിന്‍റെ സമയമായിരിക്കുന്നു. മോദിയുടെ കാഴ്ചപ്പാടുകൾ യാഥാർഥ്യമാക്കാൻ കെൽപ്പുള്ള സ്ഥാനാർഥികളാണ് കേരളത്തിൽ മത്സരിക്കുന്നത്​. കേരളത്തിൽ ഭൂരിപക്ഷവും വിദ്യാഭ്യാസമ്പന്നരായ ആളുകളാണ്. എന്തുകൊണ്ടാണ് ഇത്രയധികം ആളുകൾ വിദേശത്തേക്ക് പോകുന്നതെന്നും അവർ ചോദിച്ചു. കടൽ ഭിത്തിയും തൊഴിലും ജലജീവൻ മിഷനും നെയ്യാറ്റിൻകരയിലെ ഐ.ടി പാർക്കുമടക്കം തിരുവനന്തപുരം മണ്ഡലത്തിലെ എൻ.ഡി.എയുടെ വികസന പ്രഖ്യാപനങ്ങൾ ആവർത്തിച്ച ശേഷമാണ് അവർ പ്രസംഗം അവസാനിപ്പിച്ചത്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക