Image

ഇതുവരെ കണ്ടത് വികസനത്തിന്‍റെ ട്രെയിലർ മാത്രം; തൃപ്രയാര്‍ ദക്ഷിണ ഭാരതത്തിലെ അയോധ്യയെന്നും പ്രധാനമന്ത്രി

Published on 15 April, 2024
ഇതുവരെ കണ്ടത് വികസനത്തിന്‍റെ ട്രെയിലർ മാത്രം; തൃപ്രയാര്‍ ദക്ഷിണ ഭാരതത്തിലെ അയോധ്യയെന്നും പ്രധാനമന്ത്രി


തൃശൂര്‍: കഴിഞ്ഞ 10 വർഷം കണ്ടത് വികസനത്തിന്‍റെ ട്രെയിലർ മാത്രമെന്നും ഇനി സിനിമയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ആലത്തൂര്‍ മണ്ഡലത്തില്‍ ഉള്‍പ്പെട്ട കുന്നംകുളത്തെ എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു മോദി. പുതുവര്‍ഷം കേരളത്തിന് കേരളത്തിൽ പുതുവികസനത്തിന്‍റെയും രാഷ്ട്രീയത്തിന്‍റെയും വർഷമാണ്. അടുത്ത 5 വർഷത്തേയ്ക്ക് വികസനത്തിനും പാരമ്പര്യത്തിനും മുൻതൂക്കം. ദക്ഷിണേന്ത്യയിൽ ബുള്ളറ്റ് ട്രെയിൻ കൊണ്ടുവരും. ലോക്സഭയിൽ കേരളം ശക്തമായ ശബ്ദം കേൾപ്പിക്കുമെന്നും പ്രധാനമന്ത്രി പ്രസംഗിച്ചു.

കേരളത്തില്‍ ആയുഷ്മാൻ പദ്ധതി 74 ലക്ഷം പേര്‍ക്ക് സാമ്പത്തിക സഹായം കിട്ടിയെന്നും മോദി പറഞ്ഞു. പ്രസംഗത്തിനിടെ മോദിയുടെ ഗ്യാരണ്ടികളും പ്രധാനമന്ത്രി എടുത്ത് പറയാന്‍ മറന്നില്ല. മോദിയുടെ ഗ്യാരന്‍റി രാജ്യത്തിന്‍റെ വികസനമാണ്. ഈ തിരഞ്ഞെടുപ്പ് രാജ്യത്തിന്‍റെ ഭാവി നിശ്ചയിക്കും. ബിജെപി സർക്കാർ രാജ്യത്തെ കരുത്തുള്ള രാജ്യമാക്കി. അടുത്ത 5 വർഷം വികസനത്തിന്‍റെ കുതിപ്പ് കാണാം. കൂടുതൽ വന്ദേഭാരത് ട്രെയിനുകളുൾപ്പെടെ കൊണ്ടുവരും.മോദി പറഞ്ഞു.

കാട്ടാക്കടയിലും  ‘മോദിയുടെ ഗ്യാരണ്ടി’ ആവർത്തിച്ചായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം. മലയാളത്തിലാണ് നരേന്ദ്ര മോദി സ്വാഗതം പറഞ്ഞത്. പത്മനാഭ സ്വാമിയുടെ മണ്ണിൽ വന്നതിൽ സന്തോഷമെന്ന് മോദി പറഞ്ഞു.

മലയാളത്തിൽ സ്വാ​ഗതം പറഞ്ഞ് പ്രസം​ഗം ആരംഭിച്ച പ്രധാനമന്ത്രി ശ്രീനാരായണ ഗുരുവിനെയും അയ്യങ്കാളിയെയും അനുസ്‌മരിച്ചു. ബിജെപിയുടെ പ്രകടന പത്രിക എന്നാൽ മോദിയുടെ ​ഗ്യാരണ്ടിയാണെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി കേരളത്തിൽ വികസനം കൊണ്ടുവരുമെന്നും പറഞ്ഞു. അഞ്ചു വർഷത്തിൽ ഭാരതത്തെ മൂന്നാം സാമ്പത്തിക ശക്തി ആക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

സ്വര്‍ണക്കടത്തില്‍ പ്രതികളെ രക്ഷിക്കാന്‍ സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ചെന്നും മുഖ്യമന്ത്രിയും മകളും അഴിമതിയില്‍പ്പെട്ടെന്നും നരേന്ദ്രമോദി പറഞ്ഞു.

ഈ കേസില്‍ മോദി സര്‍ക്കാര്‍ ഇടപെട്ടിരുന്നില്ലെങ്കില്‍ ഈ വിവരം പുറംലോകം അറിയില്ലായിരുന്നു. ആറ്റിങ്ങലില്‍ തെരഞ്ഞെടുപ്പ് റാലിയില്‍  മോദി പറഞ്ഞു.

മാസപ്പടി കേസ് അന്വേഷണത്തിന് തടയിടാന്‍ സംസ്ഥാന സര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നും മോദി പറഞ്ഞു. മൂന്നൂറോളം സഹകരണബാങ്കുകളിലായി ഏകദേശം ഒരുലക്ഷം കോടിയാണ് കൊള്ളയാണ് സിപിഎം നടത്തിയത്. തൃശൂരില്‍ മാത്രം സിപിഎം ജില്ലാ സെക്രട്ടറി നൂറ് കോടി രൂപയാണ് കൊള്ളയടിച്ചത്. സഹകരണമേഖലയെ പറ്റി മുഖ്യമന്ത്രി കള്ളം പറയുകയാണ്. സഹകരണബാങ്കില്‍ പണം നിക്ഷേപിച്ചവര്‍ക്ക് മുഴുവന്‍ പണവും തിരിച്ചുനല്‍കുമെന്ന് മോദിയുടെ ഗ്യാരന്റിയാണ്. അഴിമതി നടത്തിയവരെ തുറങ്കില്‍ അടയ്ക്കുമെന്നും ഖജനാവ് കാലിയായത് സര്‍ക്കാരിന്റെ കൊള്ള കാരണമാണെന്നും മോദി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക