Image

രാഹുൽ ഗാന്ധിയുടെ ഹെലികോപ്റ്ററിൽ ഫ്ലയിംഗ് സ്ക്വാഡ് പരിശോധന

Published on 15 April, 2024
രാഹുൽ ഗാന്ധിയുടെ ഹെലികോപ്റ്ററിൽ ഫ്ലയിംഗ് സ്ക്വാഡ് പരിശോധന

രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി വയനാട്ടിലേക്ക് എത്തിയ രാഹുൽ ഗാന്ധിയുടെ ഹെലികോപ്റ്ററിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ പരിശോധന. വയനാടിനോട് ചേര്‍ന്നുളള തമിഴ്നാട്ടിലെ നിലഗിരി ജില്ലയിലെ താളൂരിലെത്തിയപ്പോഴാണ് ഹെലികോപ്ടര്‍ പരിശോധിച്ചത്.കമ്മീഷന്റെ ഫ്ലൈയിംഗ് സ്ക്വാഡ് ആണ് പരിശോധന നടത്തിയത്.

 (Video source: Election Commission Flying Squad)

https://twitter.com/i/status/1779767910812066244

രാവിലെ ഒൻപതരയ്ക്ക് നീലഗിരി ആട്സ് ആൻഡ് സയൻസ് കോളേജിലാണ് ഹെലികോപ്റ്ററില്‍ രാഹുല്‍ ഗാന്ധിയെത്തിയത്. ഇവിടെ വെച്ചാണ് പരിശോധന നടന്നത്. ഇതിനുശേഷം രാഹുൽ സുല്‍ത്താന്‍ ബത്തേരിയിലേക്ക് പുറപ്പെട്ടു.

ഇന്ന് രാഹുൽ ഗാന്ധിക്ക് വയനാട് ജില്ലയിൽ ആറ് പരിപാടികളാണ് ക്രമീകരിച്ചിരിക്കുന്നത്. ബത്തേരിക്ക് പുറമെ, മാനന്തവാടി, വെള്ളമുണ്ട, പടിഞ്ഞാറത്തറ എന്നിവടിങ്ങളിൽ റോഡ് ഷോ നടത്തും. പുൽപ്പള്ളിയിലെ കർഷക സംഗമത്തിൽ രാഹുൽ സംസാരിക്കും. ഉച്ചയ്ക്ക് മാനന്തവാടി ബിഷപ്പുമായും രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തും .വൈകിട്ട് കോഴിക്കോട് നടക്കുന്ന യുഡിഎഫ് റാലിയിലും രാഹുൽ പങ്കെടുക്കും.

Join WhatsApp News
Hi Shame 2024-04-15 11:14:45
He is visiting for election publicity like Modi visiting The people of wayanad likes him and that is why he is visiting
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക