Image

ഇറാന്‍ സൈന്യം പിടിച്ചെടുത്ത കപ്പലില്‍ മലയാളി യുവതിയും

Published on 15 April, 2024
ഇറാന്‍ സൈന്യം പിടിച്ചെടുത്ത കപ്പലില്‍ മലയാളി യുവതിയും

തൃശൂര്‍: ഇറാന്‍ സൈന്യം പിടിച്ചെടുത്ത എംഎസ്സി ഏരീസ് കപ്പലില്‍ മലയാളിയായ യുവതിയും. തൃശൂര്‍ വെളുത്തൂര്‍ സ്വദേശി ആന്റസ ജോസഫാണ് കപ്പലിലുള്ള നാലാമത്തെ മലയാളി.

ട്രെയിനിങിന്റെ ഭാഗമായി ഒമ്പതുമാസമായി ജോലി ചെയ്തുവരികയായിരുന്നു ആന്റസ. ഇസ്രയേല്‍ ബന്ധമുള്ള കപ്പല്‍ ഇറാന്‍ സൈന്യം പിടിച്ചെടുത്ത കപ്പലില്‍  മകള്‍ ഉണ്ടെന്ന് അറിഞ്ഞ സമയം മുതല്‍ കുടുംബം വളരെ ആശങ്കയിലാണ്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കുടുംബവുമായി ആന്റസ അവസാനമായി സംസാരിച്ചത്. കമ്പനി അധികൃതരുമായി സംസാരിക്കുമ്പോള്‍ മകള്‍ സുരക്ഷിതയാണെന്ന് അറിയിച്ചതായാണ് പെണ്‍കുട്ടിയുടെ കുടുംബം പറയുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക