Image

ഓട്സില്‍ സാല്‍മൊണല്ല ബാക്ടീരിയയുടെ സാന്നിദ്ധ്യം; ക്വാക്കർ ഓട്‌സ് പ്ലാൻ്റ് അടച്ചുപൂട്ടി

Published on 15 April, 2024
ഓട്സില്‍ സാല്‍മൊണല്ല ബാക്ടീരിയയുടെ സാന്നിദ്ധ്യം; ക്വാക്കർ ഓട്‌സ് പ്ലാൻ്റ് അടച്ചുപൂട്ടി

വാഷിംഗ്ടണ്‍: സാല്‍മൊണല്ല ബാക്ടീരിയ സ്ഥിരീകരിച്ച യുഎസിലെ ക്വാക്കർ ഓട്‌സ് പ്ലാൻ്റ് പ്ലാന്റ് പ്രവർത്തനം അവസാനിപ്പിച്ചു.

ഇല്ലിനോയിയിലെ ഡാന്‍വില്ലില്‍ 65 വർഷമായി പ്രവർത്തിക്കുന്ന പ്ലാന്റാണ് അടച്ചുപൂട്ടിയത്. ഇവിടെ ജോലി ചെയ്തിരുന്ന 510 ജീവനക്കാരെ ജോലിയില്‍ നിന്ന് പിരിച്ചുവിടും.

പ്ലാന്റില്‍ ഉത്പാദിപ്പിച്ചിരുന്ന ഓട്സ് പ്രൊഡക്ടുകളില്‍ 2023 ഡിസംബറില്‍ സാല്‍മൊണല്ല ബാക്ടീരിയയുടെ സാന്നിദ്ധ്യമുണ്ടെന്ന് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ കണ്ടെത്തിയിരുന്നു. തുടർന്ന് ക്വാക്കർ പ്രൊഡക്‌ട്സിന്റെ വില്‍പന യുഎസില്‍ നിരോധിച്ചിരുന്നു. ച്യൂയി ഗ്രാനോള ബാറുകള്‍, ധാന്യങ്ങള്‍, ധാന്യ ബാറുകള്‍, പ്രോട്ടീന്‍ ബാറുകള്‍ എന്നിവയാണ് പ്ലാന്റില്‍ പ്രധാനമായും ഉത്പാദിപ്പിച്ചിരുന്നത്.

പെപ്‌സികോയുടെ കീഴിലാണ് ക്വാക്കറിന്റെ പ്രവർത്തനം. ഇല്ലിനോയിസിലെ ചിക്കാഗോയില്‍ 1877 ലാണ് സ്ഥാപനം പ്രവർത്തനം ആരംഭിച്ചത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക