Image

ട്രെയിൻ യാത്രയ്ക്കിടെ യുവാവിന് പാമ്പ് കടിയേറ്റു

Published on 15 April, 2024
ട്രെയിൻ യാത്രയ്ക്കിടെ യുവാവിന്  പാമ്പ് കടിയേറ്റു

കോട്ടയം: ഏറ്റുമാനൂരില്‍ ട്രെയിൻ യാത്രികന് പാമ്ബുകടിയേറ്റു. ഗുരുവായൂർ - മധുര പാസഞ്ചറിലാണ് യാത്രികനെയാണ് പാമ്ബ് കടിച്ചത്.കടിയേറ്റ തെങ്കാശി സ്വദേശി കാർത്തികിനെ(23) കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

പാമ്ബാണ് കടിച്ചതെന്ന് കാർത്തിക് ഡോക്ടർമാരോട് പറഞ്ഞു. മറ്റൊരു യാത്രികയും പാമ്ബിനെ കണ്ടതായി അവകാശപ്പെട്ടു.ട്രെയിൻ കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ നിർത്തി പരിശോധിക്കുന്നു. കാർത്തിക് അപകടനില തരണം ചെയ്തതായി ഡോക്ടർമാർ പറഞ്ഞു.

പാമ്ബിനെ കണ്ടതെന്ന് പറഞ്ഞ ബോഗി യാത്രക്കാരെ ഒഴിപ്പിച്ച ശേഷം അധികൃതർ പൂട്ടിയിട്ടു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക