Image

മഴുവെറിഞ്ഞ് സൃഷ്ടിച്ച കേരളത്തിന്‌ 'കോടാലി വട്ടം' എന്നു പേരിടണം (ജിനു കുര്യൻ പാമ്പാടി)

Published on 13 April, 2024
മഴുവെറിഞ്ഞ് സൃഷ്ടിച്ച കേരളത്തിന്‌ 'കോടാലി വട്ടം' എന്നു പേരിടണം (ജിനു കുര്യൻ പാമ്പാടി)

സുല്‍ത്താന്‍ബത്തേരിയുടെ പേര് ഗണപതിവട്ടമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷനും വയനാട് ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ഥിയുമായ കെ സുരേന്ദ്രന്‍. വൈദേശിക ആധിപത്യത്തിന്റെ ഭാഗമായി വന്നതാണ് സുല്‍ത്താന്‍ ബത്തേരിയെന്ന പേരെന്നും അത് ഗണപതിവട്ടമെന്ന് മാറ്റേണ്ടത് അനിവാര്യമാണെന്നും സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞതായി കാണുവാൻ ഇടയായി  
 സംസ്ഥാനത്ത് ആദ്യമായാണ് ഒരു സ്ഥലത്തിന്റെ പേര് മാറ്റണമെന്ന ആവശ്യം ബിജെപി ഉന്നയിക്കുന്നത്. ടിപ്പു സുല്‍ത്താന്റെ ആയുധപ്പുര എന്ന നിലയിലാണ് സ്ഥലത്തിന് സുല്‍ത്താന്‍ ബത്തേരി എന്ന പേര് വന്നത്. രേഖ പ്രകാരം മലബാറിൽ ഉണ്ടായിരുന്ന ടിപ്പു സുൽത്താൻ്റെ സൈന്യം തങ്ങളുടെ ആയുധങ്ങളും വെടിക്കോപ്പുകളും സൂക്ഷിക്കാൻ ബത്തരി എന്നറിയപ്പെടുന്ന  ക്ഷേത്രം ഉപയോഗിച്ചിരുന്നു. ഇക്കാരണത്താൽ, മുമ്പ് ഗണപതി വട്ടം അല്ലെങ്കിൽ ഗണപതി വട്ടം എന്നറിയപ്പെട്ടിരുന്ന നഗരം പിന്നീട് സുൽത്താൻ ബത്തേരി എന്നറിയപ്പെട്ടു. ഇപ്പോൾ ഈ നഗരത്തിന്റെ  ഔദ്യോഗിക നാമം സുൽത്താൻ ബത്രി എന്നാണ് ചില റിപോർട്ടുകൾ സൂചിപ്പിക്കുന്നു.

വടക്കേ ഇന്ത്യയില്‍ പെരുമാറ്റം  സ്ഥിരം പരിപാടിയായി തന്നെ ബിജെപി  പ്രഖ്യാപിച്ചിരിക്കുകയാണ്. ദില്ലി മുതല്‍ ഇങ്ങ് കര്‍ണാടക വരെ പലയിടത്തും അവരത് നടപ്പാക്കിയും കഴിഞ്ഞു .പുനർനാമകരണം ലോകമെമ്പാടും വ്യാപകമായി നടക്കുന്നുണ്ടെങ്കിലും, പല സന്ദർഭങ്ങളിലും  ഇത് സാമൂഹികമായും രാഷ്ട്രീയമായും വിവാദമായിട്ടുണ്ട്. കാരണം, പേരുമാറ്റുന്നത് ഒരു മാപ്പിലോ തെരുവ് ചിഹ്നത്തിലോ ഒരു വാക്ക് മാറ്റുന്നതിനേക്കാൾ മുകളിലായി പലതുമായി ബന്ധപെട്ടു കിടക്കുന്നു.സ്ഥലനാമങ്ങൾ ഒരു രാജ്യത്തിന്റെ  സാംസ്കാരത്തിന്റേയും ഭൂപ്രകൃതിയുടെയും  ഒരു പ്രധാന ഘടകമാണ്,  അവ സ്വാഭാവികമായും ഒരു പ്രദേശത്തിൻ്റെ പൈതൃകവും സ്വത്വവും രേഖപ്പെടുത്തുകയും അവയെ പ്രതിഫലിപ്പിക്കുകയും ചെയ്യുന്നു. അതിനെ  മാറ്റുന്നത് ചരിത്രത്തിന്റെ, പൈതൃകത്തിന്റെ  മാറ്റമായാണ് പലപ്പോഴും കാണുന്നത്. അതിനാൽ പ്രദേശങ്ങളുടെ പേരുമാറ്റുന്നത് എപ്പോഴും വിവാദമായ  ചർച്ചാ വിഷയമാണ്.

ഇന്ത്യയെപ്പോലുള്ള വൈവിധ്യമാർന്ന രാജ്യത്ത് കുറെ വർഗീയ കോമരങ്ങളെ കോൾമയിൽ കൊള്ളിച്ചു  വോട്ട് നേടാനുള്ള അടവിൽ പിന്തള്ളപ്പെടുന്നത് നമ്മുടെ സാംസ്കാരിക പൈതൃകവും ഒരുമയുമാണ്  . ഇത്  രാഷ്ട്രീയവും സാമൂഹികവും ചരിത്രപരവുമായ ഭിന്നതകൾക്ക് ഊന്നൽ നൽകാൻ സഹായിക്കുന്നു. രാജ്യത്തെ എല്ലാ വ്യത്യസ്ത ജാതികളിലും മതവിഭാഗങ്ങളിലും  മറ്റ് ഗ്രൂപ്പുകളിലും ഉൾപ്പെടുന്ന പേരുകളും ചിഹ്നങ്ങളും ഭാഷകളും ലിപികളും ഉണ്ടെന്ന യാഥാർഥ്യം സർക്കാരും  സിവിൽ സമൂഹവും മുൻപ് എപ്പോഴും  ഉൾക്കൊണ്ട് അതിന്റെ വൈവിധ്യത്തിന്റെ പ്രതിഫലനം എല്ലായിടത്തും ഉറപ്പാക്കിയാണ് നമ്മൾ ഇത്രയുംകാലം മുൻപോട്ടു പോയത്  ,  എല്ലാ ഇന്ത്യക്കാർക്കും അവരുടെ രാജ്യത്തോട് കൂറുള്ളവരായി ,ഭവനത്തിൽ സമാധാന പൂർണമായി ജീവിക്കാൻ കഴിയണം. മുസ്ലീങ്ങൾ ഈ രാജ്യത്തെ ജനവിഭാഗമാണ് ,പുറത്തുനിന്നുള്ളവരല്ല. അവർ അതുപോലെ  പരിഗണിക്കപ്പെടണം .സ്ഥലനാമങ്ങൾ എപ്പോഴും  വൈവിധ്യങ്ങൾ നിറഞ്ഞ എല്ലാവരെയും ഉൾപ്പെടുത്തുന്ന സാഹോദര്യത്തിന്റെ  പ്രതീകങ്ങളായിരിക്കണം.

ശ്രദ്ധേയമായ ഒരു കുറിപ്പ് പ്രമുഖ ചരിത്രകാരനും കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ. കെ.കെ. എൻ കുറുപ്പ് എഴുതിയത് വായിക്കാൻ ഇടയായി . സുൽത്താൻ ബത്തേരി എന്ന പേര് ഗണപതി വട്ടമാക്കിയാൽ പാവപ്പെട്ടവന്റെ വയറ് നിറയുമോയെന്ന് അദ്ദേഹം ചോദിക്കുന്നു ,സുൽത്താൻ ബത്തേരി എന്ന പേര് ഗണപതി വട്ടമാക്കി മാറ്റുമെന്ന് പറയുകയാണ്. അങ്ങനെ ചെയ്താൻ പാവപ്പെട്ട വയറ് നിറയുമോ?, ആദിവാസികളുടെ ജീവിത പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമോ? വന്യജീവി ഭീഷണി ഇല്ലാതാകുമോ?. ജീവൽ പ്രശ്നങ്ങളിൽ നിന്നും ഒളിച്ചോടാനാണീ ഇത്തരം വിവാദ പ്രസ്താവനകൾ പുറത്തുവിടുന്നതെന്നും കെ.കെ.എൻ കുറുപ്പ് പറഞ്ഞു.

ഒരുനേരത്തെ അന്നത്തിനുവേണ്ടി ആയിരങ്ങൾ ജീവിക്കുന്ന തെരുവകൾ കേരളത്തിൽ ഉള്ള കാര്യം ആരും വിസ്മരിക്കരുത് .ഇടുങ്ങിയ ചിന്താഗതിയുള്ള , മറ്റ് രാഷ്ട്രീയ ലക്ഷ്യങ്ങൾ ഉള്ള ,വിശപ്പ് ഇല്ലാത്തവനും കൈയിൽ പണമുള്ളവനും പേരുമാറ്റി കളിക്കാം.

“നേതാക്കളെ ഞങ്ങൾ ,കേരളത്തിലെ പാവപ്പെട്ട ജനങ്ങൾ സമാദാനത്തോടെ ജീവിക്കട്ടെ.ഇവിടെ ദയവായി  ചേരിതിരുവുകൾ ഉണ്ടാക്കരുതേ.”

Join WhatsApp News
josecheripuram 2024-04-15 02:44:38
We have Poverty, unemployment, corruption, and so many issues, all that we ignore and focus on silly issues like changing the name of the places, does that reduce poverty, unemployment, corruption. It's like a story that a king ordered to hang a culprit but the culprit was too tall for the hanging structure, the King released the tall guy and hanged a shorter guy.
പണിക്കർ 2024-04-15 14:24:30
പരശുരാമൻ മഴു എറിഞ്ഞു് കടലിൽ നിന്നും കേരളം സൃഷ്ടിച്ചതായി ഞാൻ വായിച്ച ഒരു പുരാതന ചരിത്രത്തിലും, ഭാരതത്തിന്‍റെ ഒരു ഇതിഹാസത്തിലും കണ്ടില്ല. പുരാണത്തിൽ പോലും കണ്ടില്ല. മഹാഭാരതത്തിലെ വന പർവ്വത്തിൽ ജലത്തിൽ നിന്നും ഭൂമി പൊന്തിവന്നതായും, അതിനെ കശ്യപ മുനിക്കു നൽകിയതായും ആ ഭൂമി അദ്ദേഹം പലർക്കായി ദാനം ചെയ്തു എന്നും പറയുന്നുണ്ടു്. എന്നാൽ അതു നടന്നതു് കലിംഗദേശത്തായിരുന്നു. പിന്നീടു്, പരശുരാമൻ കാർത്തികവീരാർജ്ജുനനേയും മക്കളേയും മറ്റനേകം ദുഃഷ്ടരായ ക്ഷത്രീയരേയും വധിച്ചതിനു ശേഷം ഭൂമി ദാനം ചെയ്തതായും വനപർവ്വത്തിൽ പറയുന്നുണ്ടു്. എന്നാൽ അതു് സമുദ്രത്തിൽ നിന്നും വീണ്ടെടുത്ത ഭൂമിയായി പറയുന്നില്ല. എവിടെനിന്നു് ലഭിച്ചു എന്നും പ്രത്യേകമായി പറയുന്നില്ല. എന്നാൽ ധാരാളം ക്ഷത്രിയരെ വധിച്ചതിനു ശേഷം ആയതിനാൽ അതു് ആ ക്ഷത്രിയർ ഭരിച്ചിരുന്ന രാജ്യം അല്ലാതെ മറ്റൊന്നും ആകാൻ വഴിയില്ല. യുദ്ധത്തിലെ വിജയിയാണു് തോറ്റ അല്ലെങ്കിൽ കൊല്ലപ്പെട്ട രാജാവിന്‍റെ രാജ്യത്തിനവകാശി. കൊന്നൊടുക്കിയ ക്ഷത്രീയരിൽ കേരള രാജാവും ഉണ്ടായിരുന്നാൽത്തന്നെയും ദാനം ചെയ്ത ഭൂമി കേരളം മാത്രം ആകില്ല, കടലിൽ നിന്നും വീണ്ടെടുത്തതും ആകില്ല! മഹാഭാരതത്തിലെ സഭാപർവ്വത്തിൽ “ശൂർപ്പരകം” എന്ന പേരുള്ള രാജ്യം സഹദേവൻ തന്‍റെ ദിഗ്വിജയ യാത്രയിൽ കഴടക്കിയതായി പറയുന്നുണ്ടു്. അതു കേരളമാണെന്നും ചിലർ വാദിക്കാറുണ്ടു്. “മഴു” അല്ല, “ശൂർപ്പരകം” (മുറം) ആണെറിഞ്ഞതു് എന്നും ആണു് ഇതിനുള്ള ന്യായീകരണം. ഇതു ശരിയാകാൻ സാദ്ധ്യതയില്ല. കാരണം ഒന്നു്; അദ്ദേഹം പരശുരാമനാണു്, ശൂർപ്പരകരാമനല്ല. രണ്ടാമത്തെക്കാരണം; അക്കാലത്തു് യുദ്ധത്തിൽ രാജാവും സൈന്യവും മാത്രം ആണു പങ്കെടുക്കുക. അപ്പോൾ പടയാളികളും രാജാവും മാത്രമേ മരിക്കാൻ സാദ്ധ്യത ഉള്ളൂ. ബാക്കിയുള്ള ജനങ്ങൾ അവിടത്തന്നെ ഉണ്ടു്. അപ്പോൾ ദാനത്തിന്‍റെ ആവശ്യമോ അവസരമോ ഉദിക്കുന്നില്ല. പുതിയ ഭരണാധിപന്മാരെ നീയമിച്ചു എന്ന അർത്ഥത്തിലാണു് “ദാനം ചെയ്തു” എന്നു് ഇവിടെ പറയുന്നതു്. അല്ലാതെ ഇക്കാലത്തെ ദാനം ചെയ്യൽ പോലെയുള്ള ഒരു ദാനത്തെപ്പറ്റിയല്ല. അങ്ങനെ ഭൂമി ദാനം ചെയ്യാൻ കാരണവും സാദ്ധ്യതയും കാണുന്നും ഇല്ല. മഹാഭാരതത്തിൽ സഹദേവൻ ഈ “ശൂർപ്പരക” രാജ്യത്തെ കീഴടക്കിയതു് വിദർഭയെ കീഴടക്കിയതിന്‍റെ അടുത്ത പടിയായിട്ടാണു്. അപ്പോൾ അതും കേരളം ആകില്ല. കാരണം കേരളം വിദർഭയുടെ തൊട്ടടുത്ത അയൽരാജ്യം ആയിരുന്നില്ല (അല്ല) എന്നതുതന്നെ. തന്നെയുമല്ല ഏതാണ്ടു് പന്ത്രണ്ടു രാജ്യങ്ങൾ കൂടി കീഴടക്കിയതിനു ശേഷം കേരളത്തെ കീഴടക്കുന്നും ഉണ്ടു്. ആരോ മുറം എറിഞ്ഞു വീണ്ടെടുത്തതു് ഇന്നത്തെ ഗോവാ പ്രദേശം ആണെന്നു് ആ നാട്ടുകാരുടേതായ ഐതീഹ്യം ഉള്ളതായും കാണുന്നു. അപ്പോൾ ആരെങ്കിലും “ശൂർപ്പരകം” എറിഞ്ഞു് ഒരു രാജ്യം കടലിൽ നിന്നും വീണ്ടെടുത്തു എങ്കിൽത്തന്നെ, ആ രാജ്യം കേരളം അല്ല. കേരളം പരശുരാമൻ ആർക്കും ദാനം ചെയ്തിട്ടും ഇല്ല. പ്പനിക്കെർ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക