Image

ഇരിക്കുന്ന കൊമ്പു മുറിക്കുന്ന കോൺഗ്രസ് (ജോസ് കാടാപുറം)

Published on 12 April, 2024
ഇരിക്കുന്ന കൊമ്പു മുറിക്കുന്ന കോൺഗ്രസ് (ജോസ് കാടാപുറം)

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫിന് വോട്ട് ചെയ്ത പ്രധാന വിഭാഗത്തിന് ഒരു കാരണമുണ്ടായിരുന്നു. പ്രചാരവേലയിലൂടെ ബോധപൂർവം നിർമിച്ചതാണെങ്കിലും ഹിന്ദുത്വ രാഷ്ട്രീയത്തെ പ്രതിരോധിക്കുന്നതിനും ബിജെപിക്ക് ബദലായ ഭരണത്തിന് നേതൃത്വം നൽകുന്നതിനും കോൺഗ്രസിനേ കഴിയൂ എന്ന വിശ്വാസമായിരുന്നു ആ കാരണം. മതനിരപേക്ഷവാദികളും മതന്യൂനപക്ഷത്തിൽപ്പെട്ടവരുമായിരുന്നു ഈ വിഭാഗം. എന്നാൽ, പിന്നിട്ട അഞ്ചുവർഷത്തെ അനുഭവങ്ങൾ അവരിൽ നല്ലൊരു വിഭാഗത്തെ യാഥാർഥ്യബോധത്തിലേക്ക് എത്തിച്ചിട്ടുണ്ട്. കോൺഗ്രസും ലീഗും ഇപ്പോൾ എടുക്കുന്ന നിലപാടുകൾ കാണുമ്പോൾ അവശേഷിക്കുന്നവരും എങ്ങനെ ഇവർക്ക് വോട്ടുചെയ്യും.

പൗരത്വഭേദഗതി നിയമം മതനിരപേക്ഷ ഇന്ത്യയെ സംബന്ധിച്ച് ഏറ്റവും പ്രധാന വിഷയങ്ങളിലൊന്നാണ്. രാജ്യത്ത് ജീവിക്കുന്ന പൗരൻമാരും അല്ലാത്തവരുമായ എല്ലാ മനുഷ്യർക്കും ഭരണഘടന ഉറപ്പുനൽകുന്ന നിയമത്തിനു മുമ്പിലുള്ള തുല്യതയും നിയമപരമായ സംരക്ഷണവും മുസ്ലിംവിഭാഗത്തിനുമാത്രം നിഷേധിക്കുന്ന വിഷയം യഥാർഥത്തിൽ ഒരു മുസ്ലിം വിഷയം മാത്രമല്ല. രാജ്യത്ത് ആദ്യമായി മതം പൗരത്വത്തിന് അടിസ്ഥാനമാകുമ്പോൾ മതനിരപേക്ഷ രാജ്യം എന്ന അടിസ്ഥാനഭാവം  മതരാഷ്ട്രസ്വഭാവത്തിലേക്ക് മാറുകയാണ്. അതോടെ മതത്തെ അടിസ്ഥാനപ്പെടുത്തി പൗരത്വം നൽകാനും നൽകാതിരിക്കാനുമുള്ള വാതിൽ ആദ്യമായി തുറക്കുകയാണ്. ഇന്ന് മുസ്ലിമിനെയാണ് ലക്ഷ്യം വയ്ക്കുന്നതെങ്കിൽ നാളെ അത് ക്രൈസ്‌തവരെയാകാം, മറ്റന്നാൾ ആരെയുമാകാം. ഒരിക്കൽ വാതിൽ തുറക്കാൻ അനുവദിച്ചാൽ നിങ്ങൾക്ക് എതിരെ വരുമ്പോൾമാത്രം അതിലൂടെ പുറത്തേക്ക് തള്ളാൻ അനുവദിക്കാതിരിക്കാൻ കഴിയില്ലെന്നു ചുരുക്കം. ഇത്രയും ഗൗരവമായ മാനങ്ങളുള്ള വിഷയത്തിൽ ഒരു നിലപാടും പ്രകടനപത്രികയിൽ പ്രഖ്യാപിക്കാത്ത കോൺഗ്രസിന് വോട്ടുചെയ്യാൻ ഏതു മതനിരപേക്ഷ വാദിക്ക് കഴിയും.ഒരുകാലത്ത് അറിവും സ്നേഹവും നാടിന് പകർന്ന് നൽകിയവർ ഇരുട്ടും വിദ്വേഷവും സമൂഹത്തിൽ പ്രചരിപ്പിക്കുന്നത് കാണുമ്പോൾ വല്ലാത്ത ദുഃഖം തോന്നുന്നു. കേരളത്തെ ലോകത്തിന് മുന്നിൽ അപമാനിക്കാൻ സംഘ്പരിവാർ മെനഞ്ഞെടുത്ത കള്ളക്കഥയാണ് "കേരള സ്റ്റോറി". ഉത്തരേന്ത്യയിൽ വ്യാപകമായി 'ഇസ്ലാമോഫോബിയ' സൃഷ്ടിച്ച്‌ ജനങ്ങളെ മതാടിസ്ഥാനത്തിൽ ഭിന്നിപ്പിച്ച് മുസ്ലിങ്ങളെ ഒറ്റപ്പെടുത്താനാണ് ദൂരദർശനിൽ പോലും ആ 'ഇല്ലാക്കഥ' സംപ്രേക്ഷണം ചെയ്തത്. മണിപ്പൂരിലെ സഹോദരിമാരുടെ നിലവിളിയും വികൃതമാക്കപ്പെട്ട മനുഷ്യരുടെ മൃതദേഹങ്ങളും തകർക്കപ്പെട്ട ക്രൈസ്തവ ദേവാലയങ്ങളുടെ ചാരവും ഇത്രവേഗം കൺമുന്നിൽ നിന്ന് അപ്രത്യക്ഷമായോ?


ലോക്സഭയിലോ രാജ്യസഭയിലോ സംഘ പരിവാറിന് കൂടുതലായി കിട്ടുന്ന ഓരോ സീറ്റും ഇന്ത്യ എന്ന സെക്കുലർ ഡെമോക്രസിയുടെ കാര്യത്തിൽ തീരുമാനമാക്കുമെന്ന ആശങ്ക ആ ആശയത്തിൽ വിശ്വസിക്കുന്ന മനുഷ്യരുണ്ട് നമ്മുക്കിടയിൽ ... കെ സി വേണുഗോപാൽ എന്ന കോൺഗ്രസിന്റെ സമുന്നത നേതാവ് കേരളത്തിൽ മത്സരിക്കുന്നതിനോട് ആർക്കും എതിർപ്പില്ല, പക്ഷെ അദ്ദേഹം ജയിച്ചാൽ ബി ജെ പി യ്ക്ക് രാജ്യസഭയിൽ ഒരു സീറ്റു കൂടും എന്നൊരാശങ്ക പലരും പങ്കുവെച്ചു. എന്തായിരുന്നു കോൺഗ്രസിന്റെ പ്രതികരണം? നിർമ്മല സീതാരാമൻ ലോക് സഭയിലേക്കു മത്സരിക്കും, ജയിക്കും, അപ്പോൾ കർണ്ണാടകയിൽ ഒഴിവുവരുന്ന സീറ്റുകൊണ്ടു ഞങ്ങൾ ആ കുറവ് നികത്തും. സീതാരാമൻ മത്സരിക്കുന്നില്ല എന്ന് പറഞ്ഞപ്പോൾ കോൺഗ്രസിന് എന്താണ് പറയാനുള്ളത്? അടിസ്‌ഥാന രാഷ്ട്രീയ പ്രശ്നങ്ങളെ തർക്കിക യുക്തി (?) കൊണ്ട് നേരിടാമെന്ന കോൺഗ്രസ് തന്ത്രം പാളിപ്പോകുന്നത് എത്ര കാലമായി നമ്മൾ കാണുന്നു? ഇന്ത്യ എന്ന മതേതര റിപ്പബ്ലിക്കിനെ നിലനിർത്താനുള്ള ഉത്തരവാദിത്തം ഇന്ത്യയിലെ മറ്റേതൊരു കക്ഷിയെക്കാളും കോൺഗ്രസിനുണ്ട്. പക്ഷെ താൽക്കാലിക ലാഭത്തിനുവേണ്ടി അപ്പഴപ്പോൾ വരുത്തിയ ഈ കോമ്പ്രമൈസുകൾ ആ പാർട്ടിയുടെ തന്നെ അടിവേര് തോണ്ടി; രാജ്യത്തെ വർഗീയവാദികളുടെ കൈകളിലെത്തിച്ചു.

ഡൽഹിയിൽ കർഷകർ സമരം നടത്തി,രാഹുൽ ഗാന്ധിയെ  ആ ഭാഗത്ത് കണ്ടില്ല ... പോട്ടെ ഐകദാർഢ്യമായി കമാന്ന് മിണ്ടിയില്ല ഇലക്ഷൻ തൊട്ട് മുൻപേ ഇലക്ഷൻ കമ്മീഷ്ണർ രാജിവച്ചു, മുൻപിൽ നിന്ന് ചോദ്യങ്ങൾ ചോദിക്കേണ്ടതാണ് ... അവിടെയും കണ്ടില്ല ഇലക്ട്രൽ ബോണ്ട് കേസിൽ BJP സർക്കാർ സുപ്രീം കോടതിയിൽ തിരിച്ചടി നേരിട്ടു, മുൻപിൽ നിന്ന് അറ്റാക്ക് ചെയ്യേണ്ടതാണ് ... അവിടെയും കണ്ടില്ല കഴിഞ്ഞ ദിവസം  മോദി CAA വിഞ്ജാപനം ഇറക്കി, മതേതര രാജ്യത്തെ തന്നെ ബാധിക്കുന്നതാണ്, കമാന്ന് മിണ്ടി കാണുന്നില്ല ചുരുക്കത്തിൽ ഈ കഴിഞ്ഞ ആഴ്ചകളിൽ ഇന്ത്യാ രാജ്യത്ത് നടന്ന ഒരു സംഭവ വികാസങ്ങളുടെയും ഏഴയലത്ത് കൂടെ രാഹുൽ  വന്നിട്ടില്ല, ഒന്നിനെ കുറിച്ചും കമാന്ന് മിണ്ടിയിട്ടില്ല ഇയാളാണ് ഉത്തരേന്ത്യയിൽ നിന്ന് MP സ്ഥാനം ലഭിക്കാതെ ഗതികെട്ട്‌ വയനാട്ടിൽ അഭയം തേടിയ യുവരാജൻ ... ഇദ്ദേഹമാണ്  ഇപ്പോഴും ഈ നാട്ടിലെ മുസ്ലിം ലീഗുകാർക്കും കോൺഗ്രസ്സുകാർക്കും പ്രതീക്ഷ!! ഒരു MP ക്ക് കിട്ടുന്ന ശമ്പളവും ആനുകൂല്യങ്ങളും കേന്ദ്രം നൽകുന്ന VVIP സുരക്ഷയും, അതിനപ്പുറം ഇയാൾക്ക് രാഷ്ട്രീയം ഉണ്ടെന്ന് കരുതുന്ന ഇദ്ദേഹത്തിന്റെ ആരാധകരെ ഓർത്ത് കഷ്ട്ടം തോന്നുന്നു..

കൂറ്മാറ്റം ലീഡറുടെ മകൾക്കുപിന്നാലെ താമരക്കൂടണയാൻ മനസ്സൊരുക്കി ഒരുപിടി നേതാക്കൾ കോൺഗ്രസ്‌ ക്യാമ്പിൽ. ആന്റണിയുടെയും കരുണാകരന്റെയും മക്കൾ പോയ സ്ഥിതിക്ക്‌ ഇനിയാർക്കും പോകാമല്ലോയെന്ന ചിന്ത പടരുന്നു. സവർക്കറുടെ ചിത്രത്തിനുമുന്നിൽ തിരിതെളിച്ച്‌ വണങ്ങിയ പ്രതിപക്ഷനേതാവ്‌ വി ഡി സതീശനോ ‘ശാഖയ്‌ക്ക്‌ കാവൽ നിന്ന’, ‘ഐ വിൽ ഗോ’ പറഞ്ഞ കെപിസിസി പ്രസിഡന്റ്‌ കെ സുധാകരനോ സംഘപരിവാർ പാളയത്തിൽ എത്തിയാൽപ്പോലും അത്ഭുതമില്ല.   കോൺഗ്രസിലെ   ഡസൻകണക്കിന്‌ നേതാക്കൾ ബിജെപിയുടെ പട്ടികയിലുണ്ട്‌. ഇഡിയെ പേടിച്ചാണ്‌ പത്മജ പോയതെന്നു പറഞ്ഞു എ കെ അന്തോണി യുടെ മകൻ പോയത് സാക്ഷാൽ എ കെ ആന്റണി യെ ഇ ഡി യിൽ  നിന്ന്  രക്ഷിക്കാൻ വേണ്ടിയെന്ന്  ഇപ്പോൾ കേരളത്തിൽ അങ്ങാടിപ്പാട്ടാണ് ..

അമേരിക്കൻ മലയാളികൾക്ക് സുപരിചിതനായ സാക്ഷാൽ അംബാസഡർ ടി പി ശ്രിനിവാസൻ എന്ന പഴയ ഡിപ്ലോമാറ്റിന്റെ കൂറുമാറ്റമാണ് രസകരം.. ഇദ്ദേഹത്തെ  ചുമക്കാത്ത അമേരിക്കയിലുള്ള ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് നേതാക്കൾ കുറവാണു  ഇപ്പോൾ  പുള്ളി തിരുവനന്തപുരം ബി ജെ പി സ്ഥാനാർത്ഥി രാജീവ്‌ ചന്ദ്രശേഖറിന്റെ തെരഞ്ഞെടുപ്പ്‌ കമ്മിറ്റി ചെയർമാൻ സ്ഥാനവും ഏറ്റെടുത്തു...! 2016 വരെ കോൺഗ്രസ്സ്‌ വേദികളിലെ സ്ഥിരം സാന്നിദ്ധ്യമായിരുന്നു, ഈ 'നിക്ഷ്പക്ഷ 'നയതന്ത്രഞ്ജൻ. , വർക്കിംഗ്‌ ക്ലാസ്സിനോട്‌, അപ്പർക്ലാസുകൾക്കുള്ള പതിവ്‌ പുച്ഛവും അവഞ്ജയും അഹന്തയും ഒത്ത്‌ ചേർന്ന ഒരു അവരാതം, ലോക നിരീക്ഷകൻ എന്ന നിലയിൽ ചാനൽ ചർച്ചകളിൽ വന്നിരുന്നു ഇടതുപക്ഷമാണ് ലോകത്തിലെ എല്ലാ കുഴപ്പത്തിനും കാരണം എന്ന് പറയലാണ്‌ പുള്ളിയുടെ മെയിൻ ജോലി, കോൺഗ്രസ്സിന്‌ ഇനി ഭാവി ഇല്ലന്ന് മനസ്സിലായതോടെ പതുക്കെ കളം മാറി... കുറെ നാൾ മുൻപ് നമ്മുടെ "അംബാസിഡർ"  പറഞ്ഞിരുന്നത്‌ ശശി തരൂർ വന്നാൽ തിരുവനന്തപുരം സ്വർഗ്ഗം ആക്കുമെന്നായിരുന്നു. ഇനിയിപ്പോ നഗരത്തെ വികസിപ്പിക്കാൻ രാജീവ്‌ ചന്ദ്രശേഖരനെ ഏൽപ്പിക്കണം എന്നാണ്‌ പുള്ളി നമ്മളോട്‌ പറയുന്നത്‌...ഇവരെ ഒക്കെ ചുമക്കുന്ന കുറെ മനോരോഗികൾ പ്രവാസികൾക്കിടയിലുണ്ട് അവരെ കുറിച്ച് ഓർത്തു വിലപിക്കാനെ  കഴിയു ഒരു കാര്യം ഉറപ്പാ നിങ്ങൾ ഇപ്പളെങ്ങും നന്നാക്കുന്ന ലക്ഷണമില്ല  ഒരു കാര്യം ഉറപ്പാ  എന്ന് നിങ്ങൾ ഉറച്ച  മതേതര വാദികൾ ആകുന്നോ അന്നായിരിക്കും നിങ്ങളുടെ തിരിച്ചു വരവ് !

റോബർട്ട് വദ്ര(പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ്)   യുടെ കമ്പനി 170 കോടിBJP യുടെഇലക്ട്രൽ ബോണ്ട് വാങ്ങി,,, ഒരു രൂപ പോലും കോൺഗ്രസ്സിന് കൊടുത്തില്ല,, എന്തിന് അഴിയെണ്ണാതിരിക്കാൻ,,,,,,,, ഇനി BJP യിൽ മുഴുവനായി കോൺ ഗ്രസ്സ് ലയിക്കുക,, നേതാക്കൾ രക്ഷപ്പെടണമെങ്കിൽ ഇതേ വഴിയുള്ളു... എന്തിനാണ് ജനങ്ങളെ പൊട്ടൻമാരാക്കുന്നത്.?മൂന്നുനേരവും മതം പുഴുങ്ങി തിന്നാൽ വിശപ്പ് മാറില്ല സംഘികളെ.. സംഘികളെ താങ്ങി നടന്നാൽ പട്ടിണി മാറില്ല കോൺഗ്രസ്സുകാരാ..എവിടെ എങ്കിലും ഒരു കോൺഗ്രസ് നേതാവ് പെട്രോൾ വില കൂടിയതിനെ കുറിച്ചോ ഗ്യാസ് വില കൂടിയതിനെ കുറിച്ചോ ഇന്ത്യ പട്ടിണി രാജ്യങ്ങളിൽ  ഏറ്റവും പിന്നിലായി എന്നതിനെ കുറിച്ചോ ഒരു അക്ഷരം മിണ്ടിയത്  കേട്ടിട്ടുണ്ടോ ?60 ൽ കിടന്ന പെട്രോളിന് 120 എത്തിച്ച 400 ൽ കിടന്ന ഗ്യാസിനെ 1200 എത്തിച്ചവരെ വിമര്ശിക്കുന്നതിനു പകരം ഇടതുപക്ഷത്തെ വിമര്ശിക്കാനാണ്  കോൺഗ്രെസ്സ്കാർ  സമയം കണ്ടെത്തുന്നത് .കേരളത്തിലെ .കോൺഗ്രസ് കേന്ദ്ര ഏജൻസികൾക്കൊപ്പമാണെന്നും അവർക്കെതിരെ വരുമ്പോൾ മാത്രമാണ് അവർ പ്രതികരിക്കുകയുള്ളു . കെജരിവാളിനെ എന്ത് കൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല എന്ന് ചോദിച്ചവരാണ് കോൺഗ്രസുകാർ. ഇന്ന് അവർക്ക് തെറ്റുപറ്റിയെന്ന് പറയാൻ കോൺഗ്രസ് തയാറല്ല. കേരളത്തെ തകർക്കാൻ ശ്രമിച്ച ബിജെപി കേന്ദ്ര സർക്കാരിനൊപ്പം നിന്ന കേരളത്തെിലെ 18 യുഡിഎഫ് എംപിമാര്, മാത്രമല്ല സഭയിൽ  ഹാജർ നിലയിൽ വളരെ പിന്നിലായ ഇവരെ  ജനാധിപത്യപരമായി തോൽപിക്കുക നാടിൻറെ  ആവശ്യകത ജനം വിനിയോഗിക്കും ..

നമ്മളാലോചിക്കേണ്ടത് ഈ കൊട്ടേഷൻ സംഘത്തെ കൊണ്ട് ഈ പണി ചെയ്യിക്കുന്ന മാന്യന്മാരുണ്ട്. ഇവരെക്കൊണ്ട് തന്നെ ഇലക്ടറൽ ബോണ്ടെന്ന ഗുണ്ടാപിരിവു നടത്തി ആയിരക്കണക്കിന് കോടികൾ സമ്പാദിച്ചവന്മാർ.
കൊട്ടേഷൻ സംഘത്തെ വിട്ടു മാപ്പുസാക്ഷികളെയുണ്ടാക്കി രാഷ്ട്രീയ എതിരാളികളെ മാസങ്ങളോളം ജയിലിലിടുന്ന രാഷ്ട്രീയപരിഷകൾ. നീതിന്യായക്കോടതി നിർബന്ധം പിടിച്ചാൽ മാത്രം മനുഷ്യർ ശുദ്ധവായു ശ്വസിക്കുകയും സൂര്യവെളിച്ചം കാണുകയും നാടായി സംഘികൾ  സ്വതന്ത്ര ഇന്ത്യയെ മാറ്റികൊണ്ടിരിക്കുന്നു.
അവർ നമ്മുടെ നാട്ടിൽ, ഈ കേരളത്തിൽ വരും വോട്ടു ചോദിയ്ക്കാൻ.അവർ വന്നു  ആ പദ്ധതി ഈ പദ്ധതി എന്നൊക്കെ പറയും. കോടികളടെ പത്രാസ് കാട്ടും. മിടുക്കിന്റെ വിലവിവരക്കണക്കെടുത്തു വീശും. ഒരു മാറ്റം വേണ്ടേയെന്നു ചോദിക്കും.
ആ പുളപ്പിൽ വീഴരുത്.
അവർ ഉദ്ദേശിക്കുന്ന മാറ്റം മുകളിൽ വിവരിച്ച ഗുണ്ടായിസത്തിന്റെ, നിയമ വിരുദ്ധതയുടെ, നിയമ നിഷേധത്തിന്റെ ഒക്കെ ലോകത്തേക്കുള്ള പോക്കാണ്. രാഷ്ട്രീയ എതിരാളികളെ മാസങ്ങളും വർഷങ്ങളും ജയിലിൽ അടച്ചിടുന്ന ക്രിമിനൽ രാഷ്ട്രീയത്തിലേക്കുള്ള പകർന്നാട്ടമാണ് അവരുദ്ദേശിക്കുന്ന മാറ്റം.
ജനാധിപത്യം ബാക്കിയുണ്ടെങ്കിലേ നമുക്കിവിടെ ജീവിക്കാൻ പറ്റൂ.

കനൽ ഒരു തരി മതിയെന്ന് രാജ്യത്ത് ജനങ്ങൾക്ക് മനസ്സിലായ വർഷങ്ങളാണ് കടന്നുപോയത്. രാജ്യത്ത് ജനങ്ങളുടെ മേൽ അടിച്ചേൽപ്പിച്ച എല്ലാ ജനവിരുദ്ധ നയങ്ങൾക്കും നിയമങ്ങൾക്കും നടപടികൾക്കും എതിരെ പോരാടാൻ ഇടതു പക്ഷം  മുൻപന്തിയിൽ ഉണ്ടായിരുന്നു.. പലപ്പോഴും സിപിഐഎം നേതാക്കളും പ്രവർത്തകരും മാത്രമേ ഉണ്ടായിരുന്നുള്ളൂ. മുന്നിൽനിന്ന് നിയമ പോരാട്ടം നയിക്കാൻ സിപിഎം മാത്രമേ ഉണ്ടായിരുന്നുള്ളൂ.. എന്നാൽ കർഷകം സമരം പോലെയുള്ള പോരാട്ടങ്ങളിൽ വലിയൊരു ജനവിഭാഗത്തെ നയിക്കാൻ സിപിഎം മുമ്പിലുണ്ടായിരുന്നു.. പക്ഷേ അത് പറഞ്ഞ് ആശ്വസിക്കാൻ പറ്റുന്ന അവസരം അല്ല ഇത്.. കേന്ദ്രത്തിൽ ഇനിയൊരു കനലിന്റെ തരി മാത്രം പോരാ.. പോരാട്ടം ശക്തമായി തുടരാൻ കേരളത്തിൽനിന്ന് കൂടുതൽ  പ്രതിനിധികൾ ഡൽഹിയിൽ എത്തണം..
ഫാസിസത്തിനെതിരെ പോരാട്ടം നടത്തുമെന്ന് പറയുന്ന രാഹുൽ ഗാന്ധിയും കെസി വേണുഗോപാലും കേരളത്തിൽ വന്നിരിക്കുന്നത് സംഘപരിവാറിനെ ഭയന്നു തന്നെയാണ്.. അവരെ കൂടാതെ ഇവിടുന്ന് മത്സരിക്കുന്നവർ ഡൽഹിയിലെത്തിയാൽ പ്രലോഭനങ്ങൾക്ക് വഴങ്ങും എന്ന് ചരിത്രം നമ്മെ ഓർമിപ്പിക്കുന്നു.. എന്നാൽ ഇടതുപക്ഷത്തിന്റെ എം പി മാർ  ഡൽഹിയിൽ എത്തിയാൽ ഫാസിസത്തിനും വർഗീയതയ്ക്കും എതിരെ ഒറ്റക്കെട്ടായി അചഞ്ചലമായി നിലകൊള്ളും. വെല്ലുവിളിക്കും പ്രലോഭനങ്ങൾക്കും മുമ്പിൽ മുട്ടുമടക്കില്ല..........

 

Join WhatsApp News
Pazhaya oru Kammi 2024-04-12 13:22:25
കേരളത്തെ ‘കോൺഗ്രസ് മുക്ത കേരളമാക്കാൻ’ താറുടുത്തു ബിജെപി ക്കു വേണ്ടി വിടുപണി ചെയ്യുന്ന കേരളത്തിലെ മുഖ്യമന്ത്രിക്കും പാർട്ടിക്കും ഓശാന പാടാനും അവരുടെ വിഴുപ്പലക്കി കുടിക്കാനും മാത്രമായി ജന്മം കൊണ്ട അന്തം കമ്മികൾക്കും വക്താവായ താങ്കൾക്കു മഹത്തായ കോൺഗ്രസ് പാർട്ടിയെ വിമർശിക്കാൻ എന്തവകാശമാണുള്ളത്? വർഗ്ഗീയതയ്ക്കും ഫാസിസത്തിനും എതിരായി കോൺഗ്രസ് ആണ് മുൻപിൽ നിൽക്കേണ്ടത് എന്നു പറഞ്ഞത് ആത്മാർത്ഥമായിരുന്നെങ്കിൽ കേരളത്തിൽ 20 സീറ്റിലും എതിർ സ്ഥാനാർത്ഥിയെ നിർത്താതെ അവരെ പാർലമെന്റിലേക്ക് അയയ്ക്കണമായിരുന്നു. പിന്നെ, എൽ ഡി എഫിന്റെ എം പി മാർ പാർലമെന്റിൽ നടത്തിയ തീപ്പൊരി പ്രസംഗങ്ങൾ കണ്ട് 140 കോടി ജനങ്ങളും കണ്ണ് തള്ളിയിരിക്കുകയാണ്. ലേഖകാ, തള്ളിമറിക്കുന്നതിനും ഒരതിരൊക്കെയില്ലേ? കമ്മ്യൂണിസത്തിന്റെ മാനിഫെസ്റ്റോ ഇപ്പോൾ തള്ളൽ മാത്രമായിമാറിയിരിക്കുന്നു!
Mathai Chettan 2024-04-12 21:12:48
സത്യത്തിനും യുക്തിക്കും നിരക്കാത്ത വലിയ പതിരില്ലാത്ത തള്ളോട് തള്ള്. " ഒരു പാട്ട് കേട്ടിട്ടില്ലേ.. തള്ള് തള്ള് തള്ളിപ്പൊളി വണ്ടി" സ്ഥാനാർഥി സാറാമ്മയിൽ അടൂർ ഭാസിയും സംഘവും പാടുന്നതാണ് പാട്ട്. കാര്യങ്ങളിൽ ചെറിയ യോജിപ്പ് ഈ മത്തായി ചേട്ടന് ഉണ്ട് കേട്ടോ? അതായത് ഈ ടി പി ശ്രീനിവാസനെയും മറ്റും, അതും വെറും വിഡ്ഢിത്തം പുലമ്പുന്ന, അവസരം മാതിരി പാർട്ടി മാറുന്ന അമേരിക്കൻ മലയാളി സംഘടനകൾ തോളിലേറ്റി ചുമക്കുന്ന ഇത്തരക്കാരെ പറ്റി എഴുതിയത് എനിക്കിഷ്ടപ്പെട്ടു. അതുപോലെ ഒരുപോലെ ചില ക്യാരക്ടറുകളെ നമ്മൾ അമേരിക്കക്കാർ ചുമന്നുകൊണ്ട് നടക്കുന്നുണ്ട് അക്കൂട്ടത്തിൽ ചിലരാണ് മാന്ത്രികൻ മുതുകാട്, തിരുവിതാംകൂർ രാജ്ഞി തുടങ്ങിയവർ. എല്ലാം പോയിന്റിനും മറുപടി പറയാൻ മത്തായി ചേട്ടന് നേരമില്ല, ആരോഗ്യമില്ല നിർത്തട്ടെ തൽക്കാലം.
Kammi 2024-04-12 22:29:56
The Kammi MPs in Parliament are there only to glorify China.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക