Image

മാസപ്പടി കേസ്; സി.എം.ആർ.എൽ എം.ഡിക്ക് ഇ.ഡി നോട്ടീസ്

Published on 11 April, 2024
മാസപ്പടി കേസ്; സി.എം.ആർ.എൽ എം.ഡിക്ക് ഇ.ഡി നോട്ടീസ്
കൊച്ചി: മാസപ്പടി കേസില്‍ സിഎംആർഎല്‍ എം ഡി ശശിധരൻ കർത്തയ്ക്ക് എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നോട്ടീസ് അയച്ചു.
 
തിങ്കളാഴ്ച ഇ ഡി ഓഫീസില്‍ ഹാജരാകാനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സിഎംആർഎല്‍ ഉദ്യോഗസ്ഥരോട് ഇന്ന് ഹാജരാകാൻ ഇ ഡി നോട്ടീസ് നല്‍കിയിരുന്നു. ഫിനാൻസ് വിഭാഗം ഉദ്യോഗസ്ഥരോട് രേഖകള്‍ സഹിതം ഹാജരാകാനായിരുന്നു നിർദേശം. എന്നാല്‍ ആരും ഹാജരായിരുന്നില്ല. ഇതിനുള്ള കാരണവും പ്രതിനിധികള്‍ വ്യക്തമാക്കിയിരുന്നില്ല. ഇതിന് പിന്നാലെയാണ് കമ്ബനി എം ഡിക്ക് നോട്ടീസ് അയച്ചിരിക്കുന്നത്.

മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി വീണയുടെ കമ്ബനിയായ എക്സാലോജിക്കും സിഎംആ‍ർഎല്ലും തമ്മിലുള്ള സാമ്ബത്തിക ഇടപാടുകളെ കുറിച്ചാണ് ഇ ഡി അന്വേഷിക്കുന്നത്. നല്‍കാത്ത സേവനത്തിനാണ് എക്‌സാലോജിക്കിന് പണം നല്‍കിയതെന്നാണ് ആരോപണം. പണം വാങ്ങിയത് ഏതുതരം സേവനത്തിനാണെന്ന് വ്യക്തമാക്കുന്ന രേഖകള്‍ സഹിതം ഹാജരാകാനായിരുന്നു സിഎംആ‍ർഎല്‍ ഉദ്യോഗസ്ഥരോട് ഇ ഡി നിർദേശിച്ചിരുന്നത്.

മാസപ്പടി കേസില്‍ ആദായ നികുതി വകുപ്പിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയ വിവരങ്ങള്‍ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസും അന്വേഷിക്കുന്നുണ്ട്. നല്‍കാത്ത സേവനത്തിന് പണം കൈപ്പറ്റിയത് അഴിമതിയാണെന്നാണ് ആക്ഷേപം. സിഎംആർഎല്‍ ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തിയ ശേഷം മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ അടക്കമുള്ളവരെ ചോദ്യം ചെയ്യാനാണ് ഇ ഡി തയാറെടുക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക