Image

യുദ്ധത്തിന് തയ്യാറെടുക്കാൻ സെെന്യത്തിന് നിര്‍ദേശം നല്‍കി കിം ജോംഗ്ഉൻ

Published on 11 April, 2024
യുദ്ധത്തിന് തയ്യാറെടുക്കാൻ സെെന്യത്തിന് നിര്‍ദേശം നല്‍കി കിം ജോംഗ്ഉൻ

സിയോള്‍: യുദ്ധത്തിന് തയ്യാറെടുക്കേണ്ട സമയമാണെന്ന് ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ സെെന്യത്തിന് നിർദേശം നല്‍കി . ഇതിന്റെ ഭാഗമായി രാജ്യത്തെ പ്രധാന സെെനിക യൂണിവേഴ്സിറ്റിയായ കിം ജോങ്-ഇല്‍ യൂണിവേഴ്‌സിറ്റിയില്‍ കിം സന്ദർശനം നടത്തിയതായി അന്തർദേശിയ മാദ്ധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.

സൈനിക ഓഫീസർമാരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ യുദ്ധോപകരണങ്ങള്‍ അടക്കം തയ്യാറാക്കിവെക്കാൻ കിം നിർദ്ദേശം നല്‍കിയതായാണ് വിവരം.

'ശത്രുവുമായി രാജ്യം ഏറ്റുമുട്ടാൻ തീരുമാനിച്ചാല്‍ ശത്രുവിന്റെ മരണം കാണണം . ഒരു യുദ്ധത്തിനുള്ള തയ്യാറെടുപ്പ് നടത്താനുള്ള സമയമാണ് ഇത്, നിങ്ങള്‍ എപ്പോഴും അതിന് തയ്യാറായിരിക്കണം, കീം സൈനികരെ അഭിസംബോധന ചെയ്ത് കൊണ്ട് പറഞ്ഞു

കുറച്ച്‌ കാലമായി ആയുധ സംഭരണത്തിനാണ് കിം കൂടുതല്‍ ഊർജ്ജവും പണവും ചെലവഴിച്ചിരുന്നത്. ഇതിന്റെ ഭാഗമായി റഷ്യയുമായി അടുക്കാനുള്ള ശ്രമവും കിം ബോധപൂർവ്വം നടത്തിയിരുന്നു. അടുത്തിടെ ബാലിസ്റ്റിക്, ക്രൂയിസ് മിസെെലുകള്‍ ഉത്തര കൊറിയ വിജയകരമായി പരീക്ഷിച്ചിട്ടുണ്ട്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക