Image

വിയറ്റ്നാം നടുങ്ങിയ 12,000 കോടിയുടെ വമ്പൻ തട്ടിപ്പ് : റിയല്‍ എസ്റ്റേറ്റ് കരുത്തയെ വധശിക്ഷയ്‌ക്ക് വിധിച്ച്‌ കോടതി

Published on 11 April, 2024
വിയറ്റ്നാം നടുങ്ങിയ 12,000 കോടിയുടെ വമ്പൻ തട്ടിപ്പ് : റിയല്‍ എസ്റ്റേറ്റ് കരുത്തയെ വധശിക്ഷയ്‌ക്ക് വിധിച്ച്‌ കോടതി

രാജ്യത്തെ ഏറ്റവും വലിയ തട്ടിപ്പ് കേസില്‍ പ്രതിയായ റിയല്‍ എസ്റ്റേറ്റ് രംഗത്തെ വമ്ബൻ വ്യവസായിയായ വനിതയ്‌ക്ക് വധശിക്ഷ വിധിച്ച്‌ വിയറ്റ്നാമിലെ ഹോ ചി മിൻ സിറ്റിയിലെ കോടതി.

62കാരി  ട്രൂങ് മൈ ലാനെയൊണ് വധശിക്ഷയ്‌ക്ക് വിധിച്ചത്. 2022ലാണ് ഇവർ‌ അറസ്റ്റിലായത്. വാൻ തിൻ ഫാറ്റ് എന്ന റിയല്‍ എസ്റ്റേറ്റ് കമ്ബനിയുടെ ഉടമയായിരുന്നു ഇവർ 12,000 കോടി രൂപയുടെ തട്ടിപ്പാണ് നടത്തിയത്. ഇത് ഏകദേശം രാജ്യത്തിന്റെ ജിഡിപിയുടെ മൂന്നുശതമാനത്തിന് തുല്യമാണ്.

2012 മുതല്‍ 2022 വലരെ അനധികൃതമായി സൈഗണ്‍ ജോയിന്റ് കൊമേഴ്സ്യല്‍ ബാങ്കിനെ നിയന്ത്രിച്ചിരുന്ന ഇവർ കടാലാസു കമ്ബനികളുടെ പേരില്‍ ഫണ്ടുകള്‍ വകമാറ്റി ചെലഴിച്ചിരുന്നു. ഇതിന് ഒത്താശ നിന്ന സർക്കാർ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നല്‍കിയായിരുന്നു തട്ടിപ്പ്.

തട്ടിപ്പില്‍ ഉള്‍പ്പെട്ടതിനെ തുടർന്ന് വിയറ്റനാം പ്രസിഡന്റ് വോ വാങ് തുവോങ് രാജിവച്ചിരുന്നു. രാജ്യത്തെ അഴിമതി വിരുദ്ധ അന്വേഷണങ്ങളിലെ ഏറ്റവും വലിയ അറസ്റ്റായിരുന്നു ലാനിന്റേത്

Join WhatsApp News
mathai chettan 2024-04-11 17:25:25
ഇങ്ങനെ ഇന്ത്യയിലെ വമ്പൻ തട്ടിപ്പുകാരെ പിടിച്ച അകത്താക്കി ശിക്ഷിക്കണം. ഇന്ത്യയുടെ പോലീസും നിയമവ്യവസ്ഥയും രാഷ്ട്രീയക്കാരും എല്ലാം പാവങ്ങളുടെ പുറകെയാണ്, നിസ്സാര കുറ്റം ചെയ്ത, ആരും പിന്തുണക്കാൻ ഇല്ലാത്തവരെയാണ് പിടിച്ചത് ശിക്ഷിക്കുന്നത്. രാഷ്ട്രീയ ൻ തീർക്കാൻ, ഇലക്ഷനിൽ ജയിക്കാൻ പ്രതിപക്ഷക്കാരെ പിടിച്ച് അകത്തിടുന്നു. . ഇന്ത്യയിലെ ഫാസിസം കൊടികുത്തി വാഴുന്നു. എവിടെ നീതി? എവിടുന്ന് മതനിരപേക്ഷത? കേഴികപ്രിയ നാട്? എന്ന് മത്തായി ചേട്ടൻ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക