Image

തെളിവുണ്ട്...! 'കേരള സ്റ്റോറി' യഥാര്‍ത്ഥ കഥയെന്ന് കെ സുരേന്ദ്രന്‍

Published on 11 April, 2024
തെളിവുണ്ട്...! 'കേരള സ്റ്റോറി' യഥാര്‍ത്ഥ കഥയെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: ദി കേരള സ്റ്റോറി യഥാർത്ഥ സംഭവമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷനും എൻഡിഎയുടെ വയനാട് സ്ഥാനാർത്ഥിയുമായ കെ സുരേന്ദ്രൻ.

കേരളത്തില്‍ ഐഎസ് റിക്രൂട്ട്മെന്റ് നടന്നതിന് തെളിവുണ്ടെന്നും, ഇന്ന് കേരളത്തില്‍ നടന്നു കൊണ്ടിരിക്കുന്നതും നാളെ നടക്കാനിരിക്കുന്നതുമായ സംഭവങ്ങളാണ് ഇതെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

സുരേന്ദ്രന്റെ വാക്കുകള്‍

സുദീപ്തോ സെൻ സംവിധാനം ചെയ്ത ദി കേരള സ്റ്റോറി യാർത്ഥ സംഭവമാണ്. കേരളത്തില്‍ നിന്നും കൗമാരക്കാരായ പെണ്‍കുട്ടികളെ പ്രണയം നടിച്ച്‌, പൊന്നാനിയില്‍ കൊണ്ടുപോയി മതം മാറ്റുകയും സിറിയയില്‍ ഐഎസില്‍ ചേരാൻ കൊണ്ടു പോകുകയും ചെയ്തിട്ടുണ്ട്. ഇതെല്ലാം യാഥാർത്ഥ്യങ്ങളാണ്. ഇന്നലേയും നടന്നു. ഇന്ന് നടക്കുന്നുമുണ്ട്. നാളേയും നടക്കും. ഇതിനെതിരെയാണ് ദി കേരള സ്റ്റോറി എന്നാണ് കെ സുരേന്ദ്രൻ പറഞ്ഞത്.

അതേസമയം ദി കേരള സ്റ്റോറി ദൂരദർശനില്‍ പ്രദർശിപ്പിക്കുന്നതിനെതിരെ വലിയ വിമർശനങ്ങള്‍ വന്നിരുന്നു. വിവധ ക്രൈസ്തവ രൂപതകളുടെ നേതൃത്വത്തില്‍ പള്ളികളിലും ദി കേരള സ്റ്റോറി പ്രദർശിപ്പിച്ചിരുന്നു. ഇടുക്കി രൂപതയില്‍ 10 മുതല്‍ 12 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന വിദ്യാർത്ഥികള്‍ക്കും ചിത്രം പ്രദർശിപ്പിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക