ഷിക്കാഗോ: ഷിക്കാഗോയിലും പരിസര പ്രദേശങ്ങളിലും അധിവസിക്കുന്ന അതിരമ്പുഴ നിവാസികളുടെ
പ്രഥമ കുടുംബസംഗമം ഓഗസ്റ്റ് 27-ന് ശനിയാഴ്ച നടത്തപ്പെടുന്നു. ഗ്ലെന്‍വ്യൂവിലുള്ള
റൂസ്വെല്‍റ്റ് പാര്‍ക്കില്‍ വെച്ച് (Roosvelt Park, 2200 Grove St, Glenview, IL
60025) രാവിലെ 10 മണിക്ക് പരിപാടികള്‍ ആരംഭിക്കുമെന്ന് സംഘാടക
കമ്മിറ്റിക്കുവേണ്ടി രാജന് കല്ലുങ്കല്‍ അറിയിച്ചു.
ഷിക്കാഗോയിലും പരിസര
പ്രദേശങ്ങളിലും താമസിക്കുന്ന അതിരമ്പുഴക്കാര്‍ക്ക് തമ്മില്‍ കാണുന്നതിനും
പരിചയപ്പെടുന്നതിനും, സൗഹൃദം പങ്കുവെയ്ക്കുന്നതിനും, തങ്ങളുടെ ജന്മനാടിനുവേണ്ടി
എന്തുചെയ്യാന്‍ സാധിക്കുമെന്ന് ചിന്തിക്കുന്നതിനുംവേണ്ടി സംഘടിപ്പിക്കുന്ന ഈ
കൂട്ടായ്മയില്‍ പങ്കുചേര്‍ന്ന് ഈ സംരംഭത്തെ വിജയിപ്പിക്കുവാന്‍ ഏവരും
മുന്നോട്ടുവരണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിക്കുന്നു.
കൂടുതല്‍
വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: രാജന് കല്ലുങ്കല്‍ (847 910 6933), ബിനോയി
കല്ലുങ്കല്‍ (847 322 0056), സിബി ചിറയില്‍ (847 431 7546), സിണ്ണി ചിറയില്‍ (773
774 2767).