Image

അരവിന്ദ് കെജ്‌രിവാളിന്റെ പിഎ ബിഭവ് കുമാറിനെ വിജിലന്‍സ് പുറത്താക്കി

Published on 11 April, 2024
അരവിന്ദ് കെജ്‌രിവാളിന്റെ പിഎ ബിഭവ് കുമാറിനെ വിജിലന്‍സ് പുറത്താക്കി

ഡൽഹി  മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പിഎ ബിഭവ് കുമാറിനെ ഡൽഹി ല്ലി ഡയറക്ടറേറ്റ് ഒഫ് വിജിലന്‍സ് പുറത്താക്കി.

മദ്യനയ അഴിമതി കേസില്‍ ഇഡി ചോദ്യംചെയ്തതിന് പിന്നാലെയാണ് നടപടി. അനധികൃത നിയമനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ജോലി തടസ്സപ്പെടുത്താന്‍ ശ്രമിച്ചെന്ന 2007-ലെ കേസും പുറത്താക്കലിന് കാരണമായി വിജിലന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് പറയുന്നു.

വിജിലന്‍സ് സ്‌പെഷ്യല്‍ സെക്രട്ടറി വൈവിവൈജെ രാജശേഖരാണ് 2007ലെ കുമാറിനെതിരെയുള്ള കേസിന്റെ പശ്ചാതലത്തില്‍ ഉത്തരവ് ഇറക്കിയത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ മഹേഷ് പാല്‍ എന്ന വ്യക്തിയെ കുമാര്‍ അദ്ദേഹത്തിന്റെ ഉത്തരവാദിത്വം നിര്‍വഹിക്കുന്നതില്‍ തടസം നില്‍ക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്ന് ഉത്തരവില്‍ പറയുന്നു. 2011-ല്‍ കെജ്‌രിവാള്‍ ഇന്ത്യ എഗൈനിസ്റ്റ് കറപ്ഷന്‍ മൂവ്‌മെന്റ് ആരംഭിച്ചതുമുതല്‍ അദ്ദേഹത്തിന് ഒപ്പമുള്ളയാണ് ബിഭവ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക