Image

മുൻ എംല്‍എ സുലൈമാൻ റാവുത്തര്‍ കോണ്‍ഗ്രസ് വിട്ട് സിപിഎമ്മിലേക്ക്

Published on 11 April, 2024
മുൻ എംല്‍എ സുലൈമാൻ റാവുത്തര്‍ കോണ്‍ഗ്രസ് വിട്ട് സിപിഎമ്മിലേക്ക്

കോണ്‍ഗ്രസ് നേതാവും മുൻ എംല്‍എയുമായ സുലൈമാൻ റാവുത്തർ കോണ്‍ഗ്രസ് വിട്ട് സിപിഎമ്മിലേക്ക്. കെപിസിസി രൂപീകരിച്ച 25 അംഗ തെരഞ്ഞെടുപ്പ് സമിതിയില്‍ അംഗമാണ്.

തിരഞ്ഞെടുപ്പ് പ്രചരണസമിതി അംഗത്വം രാജിവെച്ചാണ് റാവുത്തര്‍ ഇടതു മുന്നണി സ്ഥാനാര്‍ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച്‌ സിപിഎമ്മിലേക്ക് എത്തുന്നത്.

കെപിസിസി എക്സിക്യൂട്ടീവ് അംഗമായിരുന്നു. വി.എം. സുധീരന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റായിരിക്കെ സംസ്ഥാന ട്രഷറര്‍ ആയും മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രസിഡന്‍റായിരിക്കേ സംസ്ഥാന ജനറല്‍ സെക്ര ട്ടറിയുമായി പ്രവർത്തിച്ചിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക