Image

40 ബന്ദികൾ പോലും കൈയ്യിൽ ഇല്ലെന്നു ഹമാസ്; ഗാസ ചർച്ചകളിൽ അമ്പരപ്പ്, പ്രതിസന്ധി (പിപിഎം) 

Published on 11 April, 2024
40 ബന്ദികൾ പോലും കൈയ്യിൽ ഇല്ലെന്നു ഹമാസ്;  ഗാസ ചർച്ചകളിൽ അമ്പരപ്പ്, പ്രതിസന്ധി (പിപിഎം) 

വെടിനിർത്തൽ ചർച്ചകളിൽ ഇസ്രയേൽ ആവശ്യപ്പെടുന്ന പോലെ വിട്ടുകൊടുക്കാൻ 40 ബന്ദികൾ തങ്ങളുടെ കൈയിലില്ല എന്ന ഹമാസിന്റെ നിലപാട് ഗാസയിൽ പുതിയ പ്രതിസന്ധിയാവുന്നു. ഒക്ടോബർ 7 നു ഇസ്രയേലിൽ നിന്നു 240 പേരെ തട്ടിയെടുത്ത ഹമാസ് 33 പേരെ വധിച്ചെന്നാണ് ഇസ്രയേലിന്റെ നിഗമനം. ഏതാനും പേരെ വിട്ടയച്ച ശേഷം 133 പേർ ഹമാസ് പിടിയിൽ ഉണ്ടെന്നു ഇസ്രയേൽ കരുതുന്നു. 

എന്നാൽ 40 പേർ പോലുമില്ല എന്നാണ് ഹമാസ് ബുധനാഴ്ച മധ്യസ്ഥരായ ഈജിപ്തിനെയും ഖത്തറിനെയും അറിയിച്ചത്. ബൈഡൻ ഭരണകൂടം ഊർജിതമായി നീക്കുന്ന നിർദേശങ്ങൾ അനുസരിച്ചു ഹമാസ് ആദ്യഘട്ടത്തിൽ 40 ബന്ദികളെ വിടും എന്നാണ് ഇസ്രയേൽ പ്രതീക്ഷിക്കുന്നത്. അതിൽ പ്രായമേറിയവർ, രോഗികൾ എന്നിവർക്കു പുറമെ 187 ദിവസത്തിലധികം ബന്ദികളായി കഴിഞ്ഞ ഇസ്രയേലി സൈനികരും ഉണ്ടാവണം എന്നാണ് നിർദേശം വച്ചത്. പിടിയിലുള്ളവരിൽ നൂറോളം പേർ ഇസ്രയേലി സൈനികരാണ് എന്നാണു വിവരം.  

യുഎസ് പ്രതിനിധിയായി സി ഐ എ ഡയറക്റ്റർ വില്യം ബേൺസിനെ തന്നെയാണ് ഇക്കുറി പ്രസിഡന്റ് ബൈഡൻ നിയോഗിച്ചത്. വെടിനിർത്തൽ നടപ്പാക്കി ഗാസയിൽ അടിയന്തരമായി മാനുഷിക സഹായം എത്തിക്കുക എന്നതാണ് ബൈഡന്റെ ലക്‌ഷ്യം. 

Hamas says it doesn't even have 40 hostages 

Join WhatsApp News
Jacob 2024-04-12 00:08:21
Hamas made two crucial mistakes (just my opinion). 1. They believed Israel will not attack Gaza and will negotiate with Hamas for the release of the hostages. 2. They were counting on India’s support to mediate a peace agreement. PM Modi immediately said india does not support terrorism and will mediate only after the hostages are released. Israel now wants to make sure Hamas will not attack Israel again in the near future. Now india is supporting Israel. It is true the devastation of Gaza is heart-breaking.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക