Image

വിപ്രോ സി ഇ ഒ-എം ഡി സ്ഥാനത്തേക്കു ശ്രീനി പള്ളിയ; മൂന്നു പതിറ്റാണ്ടിന്റെ അനുഭവ സമ്പത്ത് (പിപിഎം) 

Published on 11 April, 2024
വിപ്രോ സി ഇ ഒ-എം ഡി സ്ഥാനത്തേക്കു ശ്രീനി പള്ളിയ; മൂന്നു പതിറ്റാണ്ടിന്റെ അനുഭവ സമ്പത്ത് (പിപിഎം) 

പ്രമുഖ ഐ ടി മേജർ വിപ്രോയുടെ സി ഇ ഒയും മാനേജിംഗ് ഡയറക്ടറുമായി ശ്രീനി പള്ളിയ നിയമിതനായി. തിയറി ഡെലപോർട് ഒഴിയുന്ന തസ്തികയിലേക്കാണ് അദ്ദേഹത്തെ നിയമിച്ചതെന്നു ചെയർമാൻ റിഷാദ് പ്രേംജി അറിയിച്ചു. 

പള്ളിയയുടെ കഴിവുകളിൽ വിശ്വാസം പ്രകടിപ്പിച്ച പ്രേംജി, കഴിഞ്ഞ നാലു വർഷത്തിനിടയിൽ കമ്പനിയുടെ സുപ്രധാന വികസനത്തിൽ അദ്ദേഹം വഹിച്ച പങ്കു ചൂണ്ടിക്കാട്ടി. 56 വയസുള്ള പള്ളിയ അഞ്ചു വര്ഷം തുടരും. വിപ്രോയിൽ 58 വയസിലാണ് വിരമിക്കൽ. 

മൂന്നു പതിറ്റാണ്ടായി വിപ്രോയിൽ പ്രവർത്തിക്കുന്ന പള്ളിയ ന്യൂ ജേഴ്സിയിലാണ്. നേരിട്ടു പ്രേംജിക്കു റിപ്പോർട്ട് ചെയ്യുന്നു. കമ്പനിയുടെ പല നേതൃത്വ ചുമതലകളും വഹിച്ചിട്ടുണ്ട്. 1992ൽ പ്രോഡക്റ്റ് മാനേജരായി ആരംഭിച്ച അദ്ദേഹം അമേരിക്കാസ് 1 വിഭാഗത്തിൽ സി ഇ ഓ ആയിരുന്നു. എന്റർപ്രൈസ് ബിസിനസ് വൈസ് പ്രസിഡന്റുമായി. 

മേയിൽ വിരമിക്കുന്ന ഡെലപോർട് കൊണ്ടുവന്ന പുരോഗതിയിൽ അടിത്തറയിട്ടു സ്ഥാപനത്തെ വളർച്ചയുടെ അടുത്ത ഘട്ടത്തിലേക്കു നയിക്കുമെന്നും പള്ളിയ ഉറപ്പു നൽകി. 

എൻജിനിയറിംഗ് ബിരുദധാരിയായ പള്ളിയ ബംഗളുരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ നിന്നു മാനേജ്‌മെന്റിൽ മാസ്റ്റേഴ്സും എടുത്തിട്ടുണ്ട്. 

Wipro names Srini Pallia CEO and MD 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക