Image

ഓൺലൈൻ കൗണ്സലിംഗിനു ഓ സി ഐ  കാർഡുള്ളവരെ ഇന്ത്യൻ പൗരന്മാരായി  തന്നെ പരിഗണിക്കണമെന്നു കോടതി (പിപിഎം) 

Published on 11 April, 2024
ഓൺലൈൻ കൗണ്സലിംഗിനു ഓ സി ഐ   കാർഡുള്ളവരെ ഇന്ത്യൻ പൗരന്മാരായി   തന്നെ പരിഗണിക്കണമെന്നു കോടതി (പിപിഎം) 

ഓ സി ഐ കാർഡുള്ള വിദ്യാർഥികൾക്ക് ഓൺലൈൻ കൗൺസലിംഗിനു ഇന്ത്യൻ പൗരന്മാർക്കു തുല്യമായ പരിഗണന ലഭിക്കണമെന്നു കർണാടക ഹൈക്കോടതി ഉത്തരവിട്ടു. 2024-2025 ലേക്കുള്ള മെഡിക്കൽ, ഡെന്റൽ, എൻജിനിയറിങ് പ്രവേശനങ്ങൾക്കു ഇതു ബാധകമായിരിക്കും. 

ഓ സി ഐ കാർഡ് ഉള്ളവരെ ഇന്ത്യൻ പൗരന്മാർക്കു തുല്യമായി പരിഗണിക്കുന്നതിൽ വിരോധമില്ലെന്നു സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചിരുന്നു. സർക്കാർ, സ്വകാര്യ കോളജുകളിൽ ഇത് ബാധകമാകും. 

ഓ സി ഐ കാർഡ് ഉടമകളെ എൻ ആർ ഐ സീറ്റിലോ സൂപ്പർഅനുവറി സീറ്റിലോ മാത്രമേ പരിഗണിക്കാവൂ എന്ന വാദം വിവാദമായതോടെയാണ് ഈ വിഷയം കോടതിയിൽ എത്തിയത്. നീറ്റ്, ജീ മെയ്ൻസ്, ജീ അഡ്വാൻസ്‌ഡ് തുടങ്ങിയ കോഴ്‌സുകൾക്ക് കോടതി നിർദേശം ബാധകമാകും.  

OCI students to be treated on par with Indians 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക