Image

ഫാ. ജോസഫ് വര്‍ഗീസ് പാക്കിസ്ഥാനിലേക്ക് പുതിയ ദൗത്യവുമായി (ജോര്‍ജ് തുമ്പയില്‍)

ജോര്‍ജ് തുമ്പയില്‍ Published on 11 April, 2024
ഫാ. ജോസഫ് വര്‍ഗീസ് പാക്കിസ്ഥാനിലേക്ക് പുതിയ ദൗത്യവുമായി (ജോര്‍ജ് തുമ്പയില്‍)

മതാന്തര സംവാദങ്ങളിലൂടെയും, സമാധാന യാത്രകളിലൂടെയും ശ്രദ്ധിക്കപ്പെട്ട ഫാ. ജോസഫ് വര്‍ഗീസിന്റെ ഏറ്റവും പുതിയ ദൗത്യം സവിശേഷ ശ്രദ്ധ നേടുന്നു. പാക്കിസ്ഥാനിലേക്ക് ഏപ്രില്‍ ഏപ്രില്‍ പത്താംതീയതി നടത്തുന്ന യാത്രയാണ് ശ്രദ്ധിക്കപ്പെടുന്നത്. ഇതാദ്യമായാണ് സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ ലിറ്റര്‍ജി പാക്കിസ്ഥാനില്‍ എത്തുന്നത്. 

പാക്കിസ്ഥാനിലെ ഹൈദരാബാദിലും സിന്ധിലും 40 കുടുംബങ്ങളേയും പഞ്ചാബിലിലെ ഫൈസ്‌ലാബാദില്‍ 30 കുടുംബങ്ങളേയും മാമ്മോദീസ മുക്കുവാന്‍ അച്ചനും സംഘാംഗങ്ങളും പ്ലാന്‍ ചെയ്യുന്നു. സിറിയയില്‍ നിന്നുള്ള H.H ഇഗ്‌നാത്തിയോസ് അപ്രേം രണ്ടാമന്‍ പാത്രിയര്‍ക്കീസിന്റെ മെത്രാപ്പോലീത്തയായ അഭിവന്ദ്യ ജോസഫ് ബാലി, ഫാ. ഷമൂണ്‍, ഫാ. ഷസാദ് കോക്കര്‍, റോമസ് ബട്ടി എന്നിവരും സംഘത്തിലുണ്ട്. 

ഏപ്രില്‍ 12-ാം തീയതി കറാച്ചിയിലെത്തുന്ന മെത്രാപ്പോലീത്തയേയും അച്ചനേയും കറാച്ചി എയര്‍പോര്‍ട്ടില്‍ നിന്ന് ഹൈദരാബാദിലേക്ക് ആനയിക്കും. 13-ാം തീയതി ഗോണ്ടല്‍ ഫാം കോത്രിയില്‍ സ്വീകരണം. തുടര്‍ന്ന് പ്രാര്‍ത്ഥനയും ബാപ്റ്റിസവും. ഏപ്രില്‍ 14-ന് ഹൈദരാബാദില്‍ നിന്നുള്ള രണ്ട് പേര്‍ ശെമ്മാശന്മാരായി വാഴിക്കപ്പെടും. വൈകുന്നേരം നടക്കുന്ന ഇന്റര്‍ഫെയ്ത്ത് ഹാര്‍മ്മണിയില്‍ കാത്തലിക് ബിഷപ്പുമാരും, മുസ്‌ലീം നേതാക്കളും, പ്രൊട്ടസ്റ്റന്റ് പാസ്റ്റര്‍മാരുമുള്‍പ്പടെയുള്ളവരുമായുള്ള എക്യൂമെനിക്കല്‍ ചര്‍ച്ചകള്‍, 16-ന് കറാച്ചിയില്‍ നിന്ന് ഫൈസ്‌ലാബാദ്, സഹിവാന്‍, ഓക്‌റ എന്നിവിടങ്ങളിലേക്ക് യാത്ര, 17-ന് സ്വീകരണം, പഞ്ചാബില്‍ നിന്നുള്ളവരെ ശെമ്മാശന്മാരാക്കുന്ന ശുശ്രൂഷ, 18-ന് ലാഹോര്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ലെബനോനിലേക്ക് മടക്കം. 

മതങ്ങള്‍ തമ്മിലും, വ്യത്യസ്ഥ മത പാരമ്പര്യങ്ങള്‍ക്കിടയിലും വ്യക്തിപരമായും, സ്ഥാപനപരവുമായ തലങ്ങളില്‍ ദേശീയ, അന്തര്‍ദേശീയ തലത്തില്‍ ക്രിയാത്മക ഇടപെടലുകള്‍ക്കും, സഹകരണത്തിനും നേതൃത്വം വഹിക്കുന്ന ഫാ. ജോസഫ് വര്‍ഗീസ് അമേരിക്കന്‍ മലയാളികള്‍ക്കിടയിലെ വ്യത്യസ്ഥ മുഖമാണ്. ഇപ്പോള്‍ സൗത്ത് ഫ്‌ളോറിഡയിലെ മയാമിയില്‍ സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ഇടവക വികാരി. ഭാര്യ ജെസി വര്‍ഗീസ്. മക്കള്‍: യൂജിന്‍ വര്‍ഗീസ്,  ഈവാ സൂസന്‍ വര്‍ഗീസ്. 

ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിലീജിയസ് ഫ്രീഡം ആന്‍ഡ് ടോളറന്‍സില്‍ (IRFT) അംഗവും, ഹോളി സോഫിയാ കോപ്റ്റിക് ഓര്‍ത്തഡോക്‌സ് സ്‌കൂള്‍ ഓഫ് തിയോളജിയിലെ അഡ്ജക്ട് പ്രൊഫസറുമാണ് അച്ചന്‍. 

Join WhatsApp News
Secular Democratic Thinker 2024-04-11 02:06:41
ഒരു ഗ്ലോബൽ പൗരൻ എന്ന നിലയിൽ പറയുകയാണെങ്കിൽ വന്നുവന്ന് ഇപ്പോൾ പാക്കിസ്ഥാനിൽ ഇന്ത്യയെക്കാളും മതസ്വാതന്ത്ര്യം ഉണ്ടെന്നു തോന്നുന്നു അവിടെ ക്രിസ്ത്യാനിക്കും ഏതു മതസ്ഥർക്കും പരസ്പരം മതം മാറാനും കൺവെർട്ട് ചെയ്യാനും, മാമോദിസ മുങ്ങാനും സ്വാതന്ത്ര്യം ഉണ്ടെന്നു തോന്നുന്നു. എന്നാൽ ഇന്ത്യയിൽ അത്തരം സ്വാതന്ത്ര്യം കുറഞ്ഞു വരികയാണ്. കൺവേർഷൻ നിയമവിരുദ്ധമാണ്. മതത്തിലുള്ളവരെ മാത്രമേ ഇപ്പോൾ മാമോദിസ മുക്കാൻ ഇവിടെ പാടുള്ളൂ എന്ന് തോന്നുന്നു. ഇന്ത്യയിൽ കൂടുതൽ വർഗീയത പിടിമുറുക്കുന്നതായി കാണുന്നു. അമേരിക്കയിലേക്ക് നോക്കൂ എന്ത് സ്വാതന്ത്ര്യമാണ് ഇവിടെ? പ്രത്യേകിച്ച് എന്ത് മതസ്വാതന്ത്ര്യം ആണ് ഇവിടെ സെക്കുലറിസം ജനാധിപത്യം കളിയാടുന്നു. ഇന്ത്യയിലും ശരിയായ മതസ്വാതന്ത്ര്യവും, ജനാധിപത്യവും വീണ്ടെടുക്കപ്പെടട്ടെ എന്ന് പ്രാർത്ഥിക്കുന്നു ആശംസിക്കുന്നു.
Mary mathew 2024-04-11 09:35:22
Congratulations Fr Joseph Varghese .You are the real Christian .Following Christ .I am praying for India to have these kinds of freedom.
Nehru 2024-04-11 14:37:17
You claim that you are a Global citizen. What do you know about the world and Pakistan ? Please , don't reveal your ignorance in public. If you want to know the situation in Pakistan, ask Malala Yusaphai or that Christian lady who was saved by the U S from that worst country before she should have been executed for the false accusation that she blamed Nabi. If you blame your mother country, it is like blaming your mother.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക