Image

വടക്കേ അമേരിക്കയുടെ മണ്ണിൽ കലാ സാഹിത്യ സംഗമത്തിൻ്റെ വിഷു കാഴ്ചകളൊരുക്കി കെ.എച്ച്.എന്‍.എ

അനുപമ ശ്രീജേഷ് Published on 11 April, 2024
വടക്കേ അമേരിക്കയുടെ മണ്ണിൽ കലാ സാഹിത്യ സംഗമത്തിൻ്റെ വിഷു കാഴ്ചകളൊരുക്കി കെ.എച്ച്.എന്‍.എ

വടക്കേ അമേരിക്കൻ ജനതയുടെ മനസ്സുകളിൽ സമൃദ്ധിയുടെയും സന്തോഷത്തിൻ്റെയും പൊൻകണി ഒരുക്കുവാൻ കേരള ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്കയുടെ നേതൃത്വത്തിൽ വിഷു ആഘോഷ പരിപാടികൾ നടന്നു വരുന്നു.

കെ.എച്ച്.എന്‍.എ ലിറ്റററി ഫോറം സംഘടിപ്പിച്ച “വിഷുക്കണി 2024” ആബാല വൃദ്ധ കലാ സാഹിത്യ സംഗമത്തിൻ്റെ  വേദി ആയി മാറി.കവിതകളും കഥകളും പ്രഭാഷണങ്ങളും നിറഞ്ഞ വേദിയിൽ പ്രശസ്ത മലയാള സിനിമ സംവിധായകൻ അഭിലാഷ് പിള്ള (മാളികപ്പുറം ഫെയിം) മുഖ്യ അതിഥി ആയി എത്തി. ഓൺലൈൻ ആയി നടന്ന ചടങ്ങിൽ KHNA പ്രസിഡൻ്റ് Dr നിഷ പിള്ള അധ്യക്ഷത വഹിക്കുകയും KHNA മുൻ പ്രസിഡൻ്റ്   സുരേന്ദ്രൻ നായർ ആശംസകളും നേർന്നു.ചടങ്ങിന്  സുകുമാർ കാനഡ നേതൃത്വം നൽകി . അമേരിക്കൻ മണ്ണിൽ വളരുന്ന പുതു തലമുറയിൽപ്പെട്ട ചെറിയ കുട്ടികൾ ഇമ്പമാർന്ന സ്വരത്തിൽ മലയാള കവിതകളും മറ്റും അവതരിപ്പിച്ച്  പ്രേക്ഷക പ്രശംസ പിടിച്ചു പറ്റി. മലയാള ഭാഷാസ്‌നേഹികൾക്ക് ഒരു നിറവാർന്ന വിഷുക്കണി തന്നെ ആയിരുന്നു ഏപ്രിൽ 7 നു നടന്നത് എന്ന് കലാസ്വാദകർ അഭിപ്രായപ്പെട്ടു.

ഈ വർഷത്തെ വിഷു ആഘോഷത്തിന്  മോടി കൂട്ടാൻ 2024 ഏപ്രിൽ 12 ന് “ KHNA പൊൻകണി 24 “എന്ന വിഷു പരിപാടി കൂടി നടത്തുവാൻ ഉള്ള മുന്നൊരുക്കങ്ങൾ നടന്നു കഴിഞ്ഞു എന്ന്  സംഘാടകർ അറിയിച്ചു . ഓൺലൈൻ ആയി നടക്കുന്ന ഈ ആഘോഷ ദിനത്തിൽ പ്രശസ്ത ഗായകൻ മധു ബാലകൃഷ്ണൻ മുഖ്യാതിഥി ആയിരിക്കും. ഇതോടൊപ്പം തന്നെ KHNA പ്രസിദ്ധീകരണമായ “അഞ്ജലി “ മാഗസിൻ വിഷുപ്പതിപ്പ് “കർണ്ണികാരം” പ്രശസ്ത മലയാള സിനിമ സംവിധായകനും ഏഷ്യാനെറ്റ് ബിഗ്ബോസ്സ് കഴിഞ്ഞ സീസണിൽ വിജയിയുമായ  അഖിൽ മാരാർ പ്രകാശനം നിർവഹിക്കും. അമേരിക്കൻ മലയാളികളുടെ സാഹിത്യ രചനകൾ ഉൾപെട്ട “കർണ്ണികാരം” എന്ന ഈ പതിപ്പ് വായനക്കാർക്ക് ഒരു നവ്യ അനുഭവം ആയിരിക്കും എന്ന് അഞ്ജലി ചെയർ  അനഘ വാരിയർ അറിയിച്ചു.തുടർന്ന് KHNA വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കുടുംബാംഗങ്ങൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ അരങ്ങേറും .ലോലി n പോപ്പ് എന്ന KHNA കുട്ടികൾക്കായി നടത്തുന്ന പരിപാടിയിൽ അംഗങ്ങളായ ചെറിയ കുട്ടികൾ KHNA ചടങ്ങുകളുടെ ഭാഗമാകുന്നത് ഏറെ ശ്രദ്ധ ആകർഷിക്കുന്നുണ്ട്.



ഗണേഷ് ഗോപാലപ്പണിക്കർ നേതൃത്വം നൽകുന്ന “പൊൻകണി 2024”ന്  അനുപമ ശ്രീജേഷാണ് അവതാരകയായി എത്തുന്നത്. KHNA യുടെ നേതൃത്വത്തിൽ അമരിക്കയുടെ വിവിധ സംസ്ഥാനങ്ങളിൽ നടക്കുന്ന വിഷു ആഘോഷങ്ങൾക്കൊപ്പം ഓൺലൈൻ ആയി നടക്കുന്ന പൊൻകണി 2024 കൂടി ആകുമ്പോൾ ഒരു ഗംഭീര വിഷു ആഘോഷം തന്നെ ആണ് ഈ വർഷം ആസ്വാദകർക്കായി ഒരുക്കിയിരുന്നത് എന്ന് KHNA പ്രസിഡൻ്റ് Dr നിഷ പിള്ളയും മറ്റു ഭാരവാഹികളും അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക