Image

കടുത്ത ചൂട് :കേരളത്തിലെ കോടതികളില്‍ കറുത്ത ഗൗണ്‍ ഒഴിവാക്കാൻ തീരുമാനം

Published on 10 April, 2024
കടുത്ത ചൂട് :കേരളത്തിലെ കോടതികളില്‍ കറുത്ത ഗൗണ്‍  ഒഴിവാക്കാൻ തീരുമാനം

കേരളത്തിലെ കനത്ത ചൂട് കണക്കിലെടുത്ത് കോടതികളിൽ അഭിഭാഷകർ കറുത്ത ഗൗൺ ധരിക്കുന്നത് ഒഴിവാക്കി ഹൈക്കോടതി പ്രമേയം പാസ്സാക്കി. ജില്ലാ കോടതികളിൽ വെള്ള ഷർട്ടും പാന്റും ധരിച്ച് അഭിഭാഷകർക്ക് ഹാജരാകാം. കറുത്ത കോട്ടും ഗൗണും ഇനി നിർബന്ധമല്ല. ഹൈക്കോടതിയിൽ അഭിഭാഷകർക്ക് കറുത്ത ഗൗൺ നിർബന്ധമില്ലെന്നും പാസാക്കിയ പ്രമേയത്തിൽ പറയുന്നു. മെയ് 31 വരെയാണ് ഇതു തുടരുക.

ചൂടുകാലത്ത്  കറുത്ത ഗൗൺ ധരിച്ച് കോടതികളിലെത്തുന്നതിൻ്റെ ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി കേരളാ ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ അപേക്ഷ സമർച്ചതിനെ തുടർന്നാണ് ഫുൾ കോർട്ട് പ്രമേയം പാസ്സാക്കിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക