Image

അയര്‍ലൻഡില്‍ മലയാളി നഴ്‌സ് കുഴഞ്ഞു വീണു മരിച്ചു

Published on 10 April, 2024
അയര്‍ലൻഡില്‍ മലയാളി നഴ്‌സ് കുഴഞ്ഞു വീണു മരിച്ചു

ബ്ലിൻ: അയർലൻഡില്‍ മലയാളി നഴ്‌സ് കുഴഞ്ഞു വീണു മരിച്ചു. വയനാട് താമരശ്ശേരി സ്വദേശി വിജേഷ് പി. കെ (32) ആണ് മരിച്ചത്.

കഴിഞ്ഞ ദിവസം രാത്രി ജോലി കഴിഞ്ഞു വീട്ടിലേക്ക്‌ മടങ്ങവേ കുഴഞ്ഞു വീണ വിജേഷിനെ   ഉടൻ തന്നെ പാരമെഡിക്കല്‍ ടീം എത്തി പ്രാഥമിക ശുശ്രൂഷകള്‍ നല്‍കി സമീപത്തെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.

2023 ഡിസംബറിലാണ് വിജേഷ് സ്റ്റാമുള്ളിനില്‍ എത്തിയത്. ടാല്‍ബോട്ട് ഗ്രൂപ്പിന് കീഴിലുള്ള റെഡ് വുഡ് എക്സ്റ്റൻഡഡ് കെയർ ഹോമില്‍ ഹെല്‍ത്ത്‌ കെയർ അസിസ്റ്റന്റായി ജോലി ചെയ്തു വരികയായിരുന്നു. കുടുംബം നാട്ടിലാണ്.

മൃതദേഹം ദ്രോഹെട ഔർ ലേഡി ഓഫ് ലൂർദ് ഹോസ്പിറ്റല്‍ മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. തുടർനടപടി ക്രമങ്ങള്‍ പൂർത്തികരിച്ച ശേഷം മൃതദേഹം നാട്ടില്‍ എത്തിക്കുന്നതിന് ഉള്ള ശ്രമത്തിലാണ് സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക