Image

അയര്‍ലൻഡ് പ്രധാനമന്ത്രിയായി സൈമണ്‍ ഹാരിസ് അധികാരമേറ്റു

Published on 10 April, 2024
അയര്‍ലൻഡ് പ്രധാനമന്ത്രിയായി  സൈമണ്‍ ഹാരിസ് അധികാരമേറ്റു

ബ്ലിൻ: അയർലൻഡിൻറെ പുതിയ പ്രധാനമന്ത്രിയായി സൈമണ്‍ ഹാരിസ് തിരഞ്ഞെടുക്കപ്പെട്ടു. ഫിനഗേല്‍ പാർട്ടിയിലെ മുൻ വിദ്യാഭ്യാസ, ആരോഗ്യ മന്ത്രിയായിരുന്നു സൈമണ്‍.

അയർലണ്ടില്‍ പ്രധാനമന്ത്രി സ്ഥാനത്ത് എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞയാളാണ് 37കാരനായ ഹാരിസ്. ഇന്ത്യൻ വംശജനായ ലിയോ വരാഡ്കർ കഴിഞ്ഞ മാസം രാജിവച്ചതിനെത്തുടർന്നാണ് ഹാരിസിന് അവസരം ലഭിച്ചത് . അയലൻഡ് പൊതുതിരഞ്ഞെടുപ്പിന് ഒരു വർഷം പോലും സമയമില്ല എന്നതിനാല്‍ കടുത്ത വെല്ലുവിളികളാവും ഹാരിസിനെ കാത്തിരിക്കുന്നത്.

ഇടതുപക്ഷ സിൻഫീൻ പാർട്ടി അധികാരത്തിലെത്തുന്നതു തടയാൻ ഒരു വർഷം മികച്ച ഭരണം സൈമണ്‍ നടത്തിയേ മതിയാവൂ എന്നാണ് വിലയിരുത്തലുകള്‍. അയർലണ്ടിലെ രൂക്ഷമായ ഭവന പ്രതിസന്ധിക്കു പരിഹാരം കാണണം എന്നതാണ് പ്രധാന വെല്ലുവിളി . 24 വയസ്സില്‍ പാർലമെന്റ് അംഗവും 30 തികയും മുൻപേ മന്ത്രിയുമായ ഹാരിസ് ഭരണത്തില്‍ പുതിയ കാഴ്ചപ്പാടും ഉണർവും വാഗ്ദാനം ചെയ്യുന്നുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക