Image

അസഹ്യമായ ചൂട്; പാലക്കാട് താപനില 45 ഡിഗ്രി സെല്‍ഷ്യസ് കടന്നു

Published on 10 April, 2024
അസഹ്യമായ ചൂട്; പാലക്കാട് താപനില 45 ഡിഗ്രി സെല്‍ഷ്യസ് കടന്നു

പാലക്കാട്: സംസ്ഥാനത്ത് പാലക്കാട് ഇന്നലെ രേഖപ്പെടുത്തിയത് റെക്കോർഡ് ചൂട്. 45.4 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് ഇന്നലെ കാഞ്ഞിരപ്പുഴയില്‍ രേഖപ്പെടുത്തിയത്.

പാലക്കാട് ജില്ലയിലെ ഓട്ടോമാറ്റിക് വിതർ സ്റ്റേഷനുകളില്‍ ഭൂരിഭാഗത്തിലും 40 ഡിഗ്രിക്ക് മുകളിലാണ് രാവിലെ 11 മണിക്ക് ശേഷം താപനില അനുഭവപ്പെടുന്നത്.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി പാലക്കാട് ജില്ലയില്‍ അസഹ്യമായ ചൂടാണ് അനുഭവപ്പെടുന്നത്. രണ്ടുദിവസം മുൻപ് എരുമയൂരില്‍ രേഖപ്പെടുത്തിയ ചൂട് 44.7 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു. ഈ റെക്കോഡാണ് ഇന്നലെ 45.4 ഡിഗ്രി സെല്‍ഷ്യസ് കാഞ്ഞിരപ്പുഴയില്‍ രേഖപ്പെടുത്തിയതോടെ തകർന്നത്. മങ്കരയില്‍ ഇന്നലെ 43.3 ഡിഗ്രി സെല്‍ഷ്യസ് ചൂട് രേഖപ്പെടുത്തി. മലമ്ബുഴ ഡാമില്‍ 42.1 ആയിരുന്നു ഇന്നലത്തെ ചൂട് .

രാവിലെ 11 മണി കഴിഞ്ഞാല്‍ പുറത്തിറങ്ങാൻ പറ്റാത്ത ചൂടാണ് പൊതുവേ അനുഭവപ്പെടുന്നത്. തൊഴിലാളികള്‍ അടക്കമുള്ളവർ ഇതോടെ വലിയ ശാരീരിക ബുദ്ധിമുട്ടുകളാണ് അനുഭവിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക