Image

സമ്പൂര്‍ണ സൂര്യഗ്രഹണ ദിനത്തില്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇടം നേടി നയാഗ്രയിലെ 309 പേര്‍ ഉള്‍പ്പെട്ട സംഘം

Published on 10 April, 2024
സമ്പൂര്‍ണ സൂര്യഗ്രഹണ ദിനത്തില്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇടം നേടി നയാഗ്രയിലെ 309 പേര്‍ ഉള്‍പ്പെട്ട സംഘം

നയാഗ്ര ഫോൾസ് : സമ്പൂർണ സൂര്യഗ്രഹണ ദിനത്തിൽ ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടി നയാഗ്ര. കാനഡയിലും യുഎസിലും മെക്‌സിക്കോയിലുടനീളമുള്ള ദശലക്ഷക്കണക്കിന് ആളുകൾ സാക്ഷ്യം വഹിച്ച സമ്പൂർണ സൂര്യഗ്രഹണ സമയത്ത് സൂര്യനെപ്പോലെ വസ്ത്രം ധരിച്ച ഒരുകൂട്ടം ആളുകൾ ബോട്ടിൽ ഒത്തുകൂടിയാണ് ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കിയത്.

309 പേർ ഉൾപ്പെട്ട സംഘമാണ് നയാഗ്ര വെള്ളച്ചാട്ടത്തിൽ ബോട്ടിൽ ഒത്തുകൂടിയത്. സൂര്യനെ പൂര്‍ണമായി ചന്ദ്രന്‍ മറയ്ക്കുന്ന അപൂര്‍വ സൂര്യഗ്രഹണത്തിന്റെ പ്രധാന പാതകളില്‍ ഒന്നായിരുന്നു നയാഗ്ര.

മെക്സിക്കോ, അമേരിക്ക, കാനഡ എന്നീ രാജ്യങ്ങളിലായി 185 കിലോമീറ്ററിനുള്ളില്‍ വരുന്നിടത്താണ് സമ്പൂര്‍ണ സൂര്യഗ്രഹണം ദൃശ്യമായത്. അമേരിക്കന്‍ സമയം ഉച്ചയ്ക്ക് 2.27നാണ് ടെക്സസില്‍ സൂര്യഗ്രഹണം ദൃശ്യമായത്. അവസാനമായി സൂര്യഗ്രഹണം ദൃശ്യമായത് കാനഡയിലെ ന്യുഫിന്‍ലന്‍ഡ് ആന്‍ഡ് ലാബ്രഡോറിലാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക