Image

ഹമാസ് യുദ്ധം ഇസ്രായേൽ കൈകാര്യം ചെയ്ത രീതി തെറ്റാണെന്ന്  ബൈഡൻ

പി.പി ചെറിയാൻ Published on 10 April, 2024
ഹമാസ് യുദ്ധം ഇസ്രായേൽ കൈകാര്യം ചെയ്ത രീതി തെറ്റാണെന്ന്  ബൈഡൻ

വാഷിംഗ്‌ടൺ ഡി സി: ഇസ്രയേൽ ഹമാസുമായുള്ള യുദ്ധം  കൈകാര്യം ചെയ്ത രീതി തെറ്റാണെന്നു പ്രസിഡന്റ് ജോ ബൈഡൻ ചൂണ്ടിക്കാട്ടി. ഹമാസുമായി ആറ് മുതൽ എട്ട് ആഴ്ചക്കുള്ളിൽ  വെടിനിർത്തൽ സ്വീകരിക്കാൻ തയാറാകണമെന്നു  ബൈഡൻ ആവശ്യപ്പെട്ടു.

ചൊവ്വാഴ്ച പ്രക്ഷേപണം ചെയ്ത യൂണിവിഷനുമായുള്ള അഭിമുഖത്തിലാണ് പ്രസിഡൻ്റും അദ്ദേഹത്തിൻ്റെ എതിരാളിയായ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും തമ്മിലുള്ള ബന്ധം  വഷളാകുന്നതിന്റെ പുതിയ സൂചന നൽകിയത്.  ഒരു അമേരിക്കക്കാരൻ ഉൾപ്പെടെ  ഏഴ് സഹായ പ്രവർത്തകരെ ഇസ്രയേലി പ്രതിരോധ സേന കൊലപ്പെടുത്തിയതിൻ്റെ പശ്ചാത്തലത്തിലാണ് ബൈഡൻ ഈ വിമർശനം ഉന്നയിച്ചത്.

“അദ്ദേഹം ചെയ്യുന്നത് ഒരു തെറ്റാണെന്ന് ഞാൻ കരുതുന്നു,” ബൈഡൻ നെതന്യാഹുവിനെക്കുറിച്ച് പറഞ്ഞു. "ഞാൻ അദ്ദേഹത്തിന്റെ സമീപനത്തോട് യോജിക്കുന്നില്ല."

വേൾഡ് സെൻട്രൽ കിച്ചണിൽ നിന്നുള്ള സഹായ പ്രവർത്തകരെ കൊലപ്പെടുത്തിയ ഡ്രോൺ ആക്രമണത്തെ പ്രസിഡൻ്റ് പ്രത്യേകം ഉദ്ധരിച്ചു, അതിനെ "അതിക്രമം" എന്ന് വിളിക്കുകയും അവരുടെ വാഹനങ്ങൾ ഭീഷണി ഉയർത്തിയിരുന്നില്ലെന്നു വാദിക്കുകയും ചെയ്തു.  

"അടുത്ത ആറ്, എട്ട് ആഴ്ചത്തേക്ക് ഗാസയിലേക്കു പോകുന്ന എല്ലാ ഭക്ഷണത്തിനും മരുന്നിനും മൊത്തം പ്രവേശനം അനുവദിക്കുക,” ബൈഡൻ ആവശ്യപ്പെട്ടു . “സൗദികൾ മുതൽ ജോർദാൻക്കാർ, ഈജിപ്തുകാർ വരെ എല്ലാവരുമായും ഞാൻ സംസാരിച്ചു. ആളുകളുടെ മെഡിക്കൽ ആവശ്യങ്ങൾക്കും ഭക്ഷണ ആവശ്യങ്ങൾക്കും നൽകാതിരിക്കാൻ ഒരു ന്യായവും ഇല്ലെന്നു ഞാൻ കരുതുന്നു. അത് ഇപ്പോൾ ചെയ്യണം,” ബൈഡൻ കൂട്ടിച്ചേർത്തു.  

ഗാസയിൽ മാനുഷിക സഹായ വിതരണം വർദ്ധിപ്പിക്കുകയും സിവിലിയൻ അപകടങ്ങൾ കുറയ്ക്കുകയും ചെയ്യണം.

“കഴിഞ്ഞ കുറച്ചു ദിവസങ്ങളിൽ ഞങ്ങൾ നല്ല പുരോഗതി കാണുന്നുണ്ട്, പക്ഷേ ഇനിയും ചെയ്യാനുണ്ട്,” വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

Join WhatsApp News
Predictor 2024-04-10 18:02:18
Any meaningful support from America to Israel will be greatly appreciated . But, if America tells them what to do, that will be a mistake. The response from from them would be "go to a place where we don't want to go". It is a shame that America has no good leadership that will give straight forward answers and advice.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക