Image

ദേവാലയങ്ങൾ ( ജീവിത മനോഭാവം: ലാലു കോനാടിൽ)

Published on 10 April, 2024
ദേവാലയങ്ങൾ ( ജീവിത മനോഭാവം: ലാലു കോനാടിൽ)

ദേവാലയത്തിൽ പോകുമ്പോൾ മാത്രം
പ്രാർഥിക്കുകയും പ്രാർഥിക്കാൻ വേണ്ടി
മാത്രം ദേവാലയത്തിൽ പോകുകയും
ചെയ്യുന്നു എന്നതാണ് ഏറ്റവും വലിയ തിന്മ...

നിശ്ചിത സമയത്തു സമർപ്പിക്കുന്ന
ആവശ്യങ്ങളുടെ പട്ടികയല്ല പ്രാർത്ഥന..
അതൊരു ജീവിത മനോഭാവമാണ്...

ഒരുമണിക്കൂർ പ്രാർഥിക്കുകയും ബാക്കി
ഇരുപത്തിമൂന്നു മണിക്കൂർ പ്രതികാരവും
പ്രലോഭനവുമായി നടക്കുകയും
ചെയ്യുന്നവരുടെ പ്രാർത്ഥന കൊണ്ടു 
ഫലമില്ല... 

പ്രാർത്ഥനക്ക് മുൻപും പിൻപും
എന്തുചെയ്യുന്നു എന്നതു പ്രാർത്ഥനയുടെ
സമയത്ത് എന്തുചെയ്യുന്നു എന്നതിനെക്കാൾ
പ്രധാനമാണ്...

പ്രാർഥിക്കാൻ ഒരു
കാരണമുണ്ടാകുന്നതുവരെ
കാത്തിരിക്കരുത്.. ഹൃദയമൊരു
ദേവാലയമാകണം...

താൻപോലുമറിയാതെ ചെയ്യുന്ന
നന്മകളാണു യഥാർഥ പ്രാർത്ഥന...

ദൈവമുണ്ടോ ഇല്ലയോ എന്ന ചോദ്യത്തിനു
തൃപ്‌തിയായ ഒരു മറുപടി ബുദ്ധികൊണ്ടു
നൽകാനാവില്ല.. മറ്റുള്ളവർക്ക് ഈശ്വരനെ
ദർശിക്കാൻ കഴിയുന്ന രീതിയിൽ
വിശുദ്ധമായി ജീവിക്കുക എന്നതാണ്
ഏറ്റവും ക്ലേശകരവും....

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക