Image

ധനുഷും ഐശ്വര്യയും 20 വർഷത്തിനു ശേഷം പിരിയുന്നു, വിവാഹമോചനത്തിനു അപേക്ഷ നൽകി  (പിപിഎം)  

Published on 10 April, 2024
ധനുഷും ഐശ്വര്യയും 20 വർഷത്തിനു ശേഷം പിരിയുന്നു, വിവാഹമോചനത്തിനു അപേക്ഷ നൽകി  (പിപിഎം)  

പ്രമുഖ ദക്ഷിണേന്ത്യൻ നടൻ ധനുഷും ഭാര്യയും സംവിധായികയുമായ ഐശ്വര്യ രജനികാന്തും വിവാഹമോചനത്തിനു അപേക്ഷ നൽകി. 

രണ്ടു വർഷമായി പിരിഞ്ഞു നിന്നിരുന്ന ഇവർ അടുത്തിടെ ഹിന്ദു വിവാഹമോചന നിയമം അനുസരിച്ചു പരസ്പര സമ്മതത്തോടെ പിരിയാനാണ് അപേക്ഷ നൽകിയത്. മെഗാസ്റ്റാർ രജനികാന്തിന്റെ പുത്രിയാണ് ഐശ്വര്യ. ധനുഷും സിനിമാ കുടുംബത്തിൽ നിന്നാണു വരുന്നത്. 

വിവാഹബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചതായി 2022 ജനുവരിയിൽ ഇരുവരും അറിയിച്ചിരുന്നു. അന്നു ധനുഷ് പറന്നു: "സുഹൃത്തുക്കളും അഭ്യുദയ കാംക്ഷികളും ദമ്പതിമാരും മാതാപിതാക്കളുമായി കഴിഞ്ഞ 18 വർഷങ്ങൾ വളർച്ചയുടെയും പരസ്പര ധാരണകളുടെയും ഒത്തുതീർപ്പുകളുടെയും മറ്റും വർഷങ്ങളായിരുന്നു. പക്ഷെ ഇന്നു ഞങ്ങൾ വഴി പിരിയുന്നയിടത്താണ് എത്തിയിട്ടുള്ളത്." 

2004ൽ വിവാഹിതരായ ധനുഷിനും ഐശ്വര്യക്കും രണ്ടു പുത്രന്മാരാണുള്ളത്: യാത്രയും ലിംഗയും.  

ഐശ്വര്യ അടുത്ത കാലത്തു 'ലാൽ സലാം' എന്ന ചിത്രത്തിലൂടെ വീണ്ടും സംവിധാന നേട്ടമുണ്ടാക്കി. ധനുഷിന്റെ ഏറ്റവും ഒടുവിൽ റിലീസായ ചിത്രം 'ക്യാപ്റ്റൻ മില്ലർ' ആണ്.

Dhanush, Aishwarya file for divorce 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക