Image

ഇന്ത്യൻ അമേരിക്കൻ ഇമ്പാക്ട് 35  സ്ഥാനാർഥികളെ എൻഡോഴ്സ് ചെയ്തു (പിപിഎം)

Published on 10 April, 2024
ഇന്ത്യൻ അമേരിക്കൻ ഇമ്പാക്ട് 35   സ്ഥാനാർഥികളെ എൻഡോഴ്സ് ചെയ്തു (പിപിഎം)

യുഎസ് രാഷ്ട്രീയത്തിൽ ഇന്ത്യൻ അമേരിക്കൻ-ദക്ഷിണേഷ്യൻ അമേരിക്കൻ സാന്നിധ്യം വർധിപ്പിക്കാൻ പിന്തുണ നൽകുന്ന പ്രമുഖ അഡ്വക്കസി ഗ്രൂപ്പായ ഇന്ത്യൻ അമേരിക്കൻ ഇമ്പാക്ട് 2024 തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന 35 സ്ഥാനാർഥികളെ എൻഡോഴ്സ് ചെയ്തു. 

യുഎസ് കോൺഗ്രസിൽ ആദ്യമായി എത്തിയ ദക്ഷിണേഷ്യൻ വനിത പ്രമീള ജയപാൽ (വാഷിംഗ്‌ടൺ WA-07), ന്യൂ ജേഴ്സിയിലെ ഹോബോകെൻ മേയർ രവി ഭള്ള എന്നിവർ അതിൽ ഉൾപ്പെടുന്നു. ഡെമോക്രാറ്റിക് പ്രൈമറി കടന്നു നവംബറിൽ വിജയവും കണ്ടാൽ ഭള്ള സംസ്ഥാനത്തു നിന്നു യുഎസ് കോൺഗ്രസിൽ എത്തുന്ന ആദ്യത്തെ ദക്ഷിണേഷ്യൻ ആവും. 

ജയപാൽ അഞ്ചാമത്തെ മത്സരത്തിലാണ്. കോൺഗ്രെഷണൽ പ്രോഗ്രെസീവ് കോക്കസിന്റെ അധ്യക്ഷ എന്ന നിലയിൽ സുപ്രധാന നിയമനിര്മാണത്തിൽ അവർ സജീവ പങ്കു വഹിച്ചു. 

ഭള്ള മത്സരിക്കുന്ന ന്യൂ ജേഴ്‌സി ഡിസ്ട്രിക്ട് 8ൽ 50,000 ദക്ഷിണേഷ്യൻ വംശജരുടെ സാന്നിധ്യമുണ്ട്.  സിഖ് വംശജനായ അദ്ദേഹം കഠിനാധ്വാനവും നീതിബോധവും കൊണ്ട് ശ്രദ്ധേയനായ അഭിഭാഷകനാണ്. 

"ദക്ഷിണേഷ്യൻ അമേരിക്കൻ പൗരന്മാർ പൊതുജീവിതത്തിൽ നേതൃസ്ഥാനത്തേക്ക് കൂടുതലായി വന്നു കൊണ്ടിരിക്കുന്നു," ഇന്ത്യൻ അമേരിക്കൻ ഇമ്പാക്ട് നാഷനൽ പൊളിറ്റിക്കൽ ഡയറക്‌ടർ താഹിർ ഹസനാലി പറഞ്ഞു. "ആറു സംസ്ഥാനങ്ങളിൽ ഭരണകൂടങ്ങളുടെ നേതൃത്വത്തിലേക്കു മത്സരിക്കുന്ന 11 ഇന്ത്യൻ-ദക്ഷിണേഷ്യൻ അമേരിക്കൻ സ്ഥാനാർഥികളെ എൻഡോഴ്സ് ചെയ്യാൻ ഇന്നു ഞങ്ങൾക്കു അഭിമാനമുണ്ട്." 

ഏറ്റവും ഒടുവിൽ എൻഡോഴ്സ് ചെയ്ത 11 പേർ: 

അരിസോണയിൽ: വീണ്ടും മല്സരിക്കുന്ന ടസ്കൻ യൂണിഫൈഡ് സ്കൂൾ ഡിസ്ട്രിക്ട് ഗവേണിംഗ് ബോർഡ് അംഗം ഡോക്ടർ രവി ഷാ.

ജോർജിയയിൽ: സ്റേറ് സെനറ്ററിലേക്കു ഡിസ്ട്രിക്ട് 48ൽ അശ്വിൻ രാമസ്വാമി. 

ന്യൂ യോർക്ക്: സ്റ്റേറ്റ് അസംബ്ലി ഡിസ്ട്രിക്ട് 36ൽ വീണ്ടും വിജയം തേടുന്ന സോഹ്രാൻ മംദാനി. 

സ്റ്റേറ്റ് സെനറ്റ് ഡിസ്ട്രിക്ട് 56ൽ വീണ്ടും മത്സരിക്കുന്ന ജെറെമി കൂണി.

ഒഹായോ: പർവീൺ പാരിഖ് -- ഹാമിൽട്ടൺ കൗണ്ടി ക്ലാർക് ഓഫ് കോർട്സിൽ നിലവിലെ അംഗം, വീണ്ടും മത്സരത്തിൽ.
പെൻസിൽവേനിയ: സ്റേറ് സെനറ്റ് ഡിസ്ട്രിക്ട് 1 അംഗമായ നിഖിൽ സാവൾ വീണ്ടും മത്സരിക്കുന്നു. 

ടെക്സസ്: കോളിൻ സെൻട്രൽ അപ്പ്രൈസൽ ഡിസ്ട്രിക്ട് ബോർഡ് ഓഫ് ഡയറക്റ്റേഴ്സ് അംഗം സമ്പൽ സെബ്. 

ഫോർട്ട് ബെൻഡ് കൗണ്ടി പ്രെസിൻക്ട് 3 കമ്മിഷണർ സ്ഥാനം തേടുന്ന തരാൾ പട്ടേൽ.  

ഫോർട്ട് ബെൻഡ് കൗണ്ടി  പ്രെസിൻക്ട് 3 കോൺസ്റ്റബിൾ നബീൽ ഷിക്കേ വീണ്ടും മത്സരിക്കുന്നു. 

ആഷിക ഗാംഗുലി -- ഓസ്റ്റിൻ സിറ്റി കൗൺസിലിലേക്കു ഡിസ്ട്രിക്ട് 10ൽ സ്ഥാനാർഥി. 

സ്റേറ് ഹൗസ് ഡിസ്ട്രിക്ട് 76 ലെ അംഗം സുലൈമാൻ ലാലാനി ഒരിക്കൽ കൂടി വിജയം തേടുന്നു. 

Indian American Impact endorses 35 candidates 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക