Image

'മരണമാസി'ല്‍ ബേസില്‍ നായകൻ

Published on 09 April, 2024
'മരണമാസി'ല്‍ ബേസില്‍ നായകൻ

ടൊവീനോ തോമസ് നിർമിക്കുന്ന ചിത്രത്തില്‍ ബേസില്‍ ജോസഫ് നായകനാകുന്നു. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്ത് വിട്ടു.

ചിത്രത്തിന് മണണമാസ്സ് എന്നാണ് പേരിട്ടിരിക്കുന്നത്. ബേസില്‍ ഒരുക്കിയ ടൊവീനോ ചിത്രം മിന്നല്‍ മുരളിയുടെ അസോസിയേറ്റ ഡയറക്ടർ ശിവപ്രസാദാണ് മരണമാസ്സ് സംവിധാനം ചെയ്യുന്നത്. ശിവപ്രസാദ് സ്വതന്ത്ര സംവിധായകനാകുന്ന ചിത്രം കൂടിയാണ് മരണമാസ്സ്.

ബേസില്‍ ജോസഫിന് പുറമെ രാജേഷ് മാധവൻ, സിജു സണ്ണി, സുരേഷ് കൃഷ്ണയുമാണ് ചിത്രത്തിലെ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. സിജു സണ്ണിയുടേതാണ് ചിത്രത്തിന്റെ കഥ. സിജുവും സംവിധായകൻ ശിവപ്രസാദുമാണ് മരണമാസിന്റെ തിരക്കഥയും സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക