Image

ഏപ്രില്‍ 20നു ബിജു നാരായണന്‍ റിമി ടോമി ടീമിന്റെ പാട്ടുത്സവം റ്റാമ്പാ ഫ്ലോറിഡയില്‍

Published on 09 April, 2024
ഏപ്രില്‍ 20നു ബിജു നാരായണന്‍ റിമി ടോമി ടീമിന്റെ പാട്ടുത്സവം റ്റാമ്പാ ഫ്ലോറിഡയില്‍

2024 ലെ മലയാളീ മെഗാ ഷോ പാട്ടുത്സവം ഫ്രീഡിയ എന്റര്‍ടൈന്‍മെന്റ് റ്റാമ്പായില്‍ ഏപ്രില്‍ 20 ശനിയാഴ്ച്ച നടത്തുന്നു. ടിക്കറ്റുകള്‍ DesiEventsFL.com  വെബ് സൈറ്റില്‍ ലഭ്യമാണ്. ലിമിറ്റഡ് ടിക്കറ്റുകള്‍ മാത്രം ലഭ്യമായാല്‍, എത്രയും വേഗം പരിപാടികളില്‍ താല്പര്യമുള്ളവര്‍ ടിക്കറ്റ് എടുക്കേണ്ടതാണ്.  ഫ്ലോറിഡയില്‍ ആകെയുള്ള ഒരേയൊരു ഷോ, റ്റാമ്പായിലാണ് നടക്കുന്നത്. വാള്‍റിക്കോയിലുള്ള ക്‌നാനായ കമ്മ്യൂണിറ്റി ഹാളിലാണ്  (2620 Washington Rd , Valrico , FL 33594 )   പരിപാടി. വൈകുന്നേരം 6 മണിക്ക് അകത്തേക്ക് പ്രവേശിക്കാം, 7 മണിക്ക് പരിപാടികള്‍ ആരംഭിക്കും. മലയാളത്തിലെ ഏറ്റവും സ്റ്റേജ് പെര്‍ഫോമറായ റിമി ടോമിയുടെ പ്രകടനം സ്റ്റേജില്‍ നേരിട്ടു കാണുവാനായി ഫ്‌ലോറിഡാ മലയാളികള്‍ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്. 2024ലില്‍ ഇതുവരെ കേരളത്തില്‍ നിന്നും അമേരിക്കയിലെത്തിയ  ഒരേയൊരു സ്റ്റാര്‍ ഷോ കൂടിയാണിത്.

റിമി ടോമി, ബിജു നാരായണന്‍ ടീം നേതൃത്വം നല്‍കുന്ന പാട്ടുത്സവത്തില്‍  ഗായകരായ കൗഷികും അശ്വതിയും  ഹാസ്യ പരിപാടിയുമായി അനീഷ്, മായാ, ശ്രീനാഥ്  എന്നിവരും അണിചേരുന്നു. ലൈവ് ഓര്‍ക്കസ്ട്രയോടൊപ്പം, ഡാന്‍സും കോമഡിയും ഉള്‍ക്കൊള്ളുന്നതാണ് ഈ മെഗാ ഷോ.ടിക്കറ്റുകള്‍ എത്രയും വേഗം ബുക്ക് ചെയ്യൂ . DesiEventsFL.com .

ഫ്‌ലോറിഡയിലെ പരിപാടിയുടെ മുഖ്യ സ്‌പോണ്‍സേര്‍സ് മാത്യു മുണ്ടിയാംകല്‍, ബെന്‍ കനകാഭായ്, ജോമോന്‍ ആന്റണി, റ്റി ഉണ്ണികൃഷ്ണന്‍, ബിജു മനാഡയേല്‍, ബാബു ദേവസ്യ,  ഫ്രാന്‍സിസ് വയലുങ്കല്‍, ടിറ്റോ ജോണ്‍, അജേഷ് ബാലാനന്ദന്‍, വിഷ്ണു നായര്‍, സിജോ കുര്യാക്കോസ് തുടങ്ങിയവരാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക