Image

അസോസിയേഷന്‍ ഓഫ് റ്റാമ്പാ ഹിന്ദു മലയാളി  (ആത്മ )യൂത്ത് ഫോറം  സ്പ്രിങ് പിക്നിക്കും, ഹോളി ആഘോഷവും നടത്തി.

ടി.ഉണ്ണികൃഷ്ണന്‍ Published on 09 April, 2024
 അസോസിയേഷന്‍ ഓഫ് റ്റാമ്പാ ഹിന്ദു മലയാളി  (ആത്മ )യൂത്ത് ഫോറം  സ്പ്രിങ് പിക്നിക്കും, ഹോളി ആഘോഷവും നടത്തി.

ആത്മയുടെ യൂത്ത് ഫോറത്തിന്റെ നേതൃത്വത്തില്‍  സ്പ്രിങ് പിക്നിക്കും, ഹോളിയും ആഘോഷിച്ചു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി  ഒരുക്കിയ മത്സരങ്ങള്‍ എല്ലാവരും ആവേശത്തോടെ പങ്കെടുത്തു.


നിവി നാരായണന്‍, വാസുദേവ് രഞ്ജിത്ത്  നേതൃത്വത്തിലാണ്  യൂത്ത് ഫോറം ആഘോഷങ്ങള്‍ നടത്തിയത്. യൂത്ത് ഫോറം എക്‌സിക്യൂട്ടീവ്‌സ് : നീല്‍ കൃഷ്ണന്‍, ആദിത്യ നായര്‍, അഞ്ജലി അരുണ്‍, വേദിക വിനോദ്, നിവേദ നാരായണന്‍, റിയ നായര്‍, ആദിത്യ അരുണ്‍, ജിയ ജ്യോതിഷ്, ദേവിക പ്രമോദ്, നിവേദിത ഷിബു, അവന്തിക കൃഷ്ണ. എന്നിവര്‍ക്കൊപ്പം അഞ്ജന കൃഷ്ണനും രാജി രവീന്ദ്രനും കുട്ടികള്‍ക്കുള്ള നേതൃത്വ പരിശീലനം കൊടുത്തു.


 
ടാമ്പാ ഹില്‍സ്ബൊറോ റിവര്‍ സ്റ്റേറ്റ് പാര്‍ക്കില്‍ ആയിരുന്നു പിക്‌നിക്  പിക്നിക്കും ഹോളിയും ആഘോഷിച്ചത്. കൃത്രിമ കളര്‍ ഒഴിവാക്കി പ്രകൃതി സൗഹാര്‍ദമായി ആണ് ഹോളി ആഘോഷിച്ചത്. കുട്ടികളും വലിയവരും ഉള്‍പ്പെടെ നൂറോളം പേര്‍ പരിപാടിയില്‍ പങ്കെടുത്തു.  

ആത്മ യൂത്ത് ഫോറം കുട്ടികളില്‍ നേതൃത പരിശീലനവും സാമൂഹിക പ്രതിബദ്ധതയും വളര്‍ത്താനുള്ള പരിപാടികള്‍ ആണ് നടത്തുന്നത്. ജനുവരിയില്‍ നടത്തിയ അയ്യപ്പ ടെംപിള്‍ ക്ലീനപ്പ് വളരെ ശ്രദ്ധേയമായ പ്രൊജക്റ്റ് ആയിരുന്നു. യൂത്ത് ഫോറം കുട്ടികള്‍ക്കായുള്ള ഒട്ടനവധി പരിപാടികള്‍ പ്ലാന്‍ ചെയ്തിട്ടുണ്ട്.

അഷീദ് വാസുദേവന്‍  - പ്രസിഡന്റ്, പ്രവീണ്‍ ഗോപിനാഥ്  - വൈസ് പ്രസിഡന്റ്, അരുണ്‍ ഭാസ്‌കര്‍ - സെക്രട്ടറി, ശ്രീജേഷ് രാജന്‍  - ജോയിന്റ് സെക്രട്ടറി, രാജി രവീന്ദ്രന്‍ - ട്രഷറര്‍, മീനു പദ്മകുമാര്‍ - ജോയിന്റ് ട്രഷറര്‍.
എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍    
അജു മോഹന്‍, അഞ്ചു ഡേവ്, ചന്ദന പ്രദീപ്, പൂജ വിജയന്‍, രേഷ്മ ധനേഷ്, ഷിബു തെക്കടവന്‍ ശ്യാമിലി സജീവ്, സൗമ്യ രഞ്ജിത്, ശ്രീരാജ് നായര്‍.
ആത്മ ഏപ്രില്‍ 21നു വിപുലമായ വിഷു ആഘോഷങ്ങള്‍ നടത്തുന്നു.
അസ്സോസിയേഷന്റെ മെംബര്‍ഷിപ്പ് ക്യാമ്പയിന്‍ ഏപ്രില്‍ മാസത്തില്‍ നടക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കും, മെംബര്‍ഷിപ്പിനും athma.inc@gmail ലില്‍ ബന്ധപ്പെടുക.

 അസോസിയേഷന്‍ ഓഫ് റ്റാമ്പാ ഹിന്ദു മലയാളി  (ആത്മ )യൂത്ത് ഫോറം  സ്പ്രിങ് പിക്നിക്കും, ഹോളി ആഘോഷവും നടത്തി.
 അസോസിയേഷന്‍ ഓഫ് റ്റാമ്പാ ഹിന്ദു മലയാളി  (ആത്മ )യൂത്ത് ഫോറം  സ്പ്രിങ് പിക്നിക്കും, ഹോളി ആഘോഷവും നടത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക